ന്യൂഡൽഹി : സി.എം.ആർ.എൽ-എക്സലോജിക് മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന് ആശ്വാസം.വിജിലന്‍സ് അന്വേഷണം സുപ്രീംകോടതി താത്കാലികമായി തടഞ്ഞു. പിണറായിയുടെ അപ്പീല്‍ ഹൈക്കോടതി കേള്‍ക്കണമെന്ന് കോടതി നിര്‍ദേശിച്ചു.അപ്പീൽ നൽകാൻ പിണറായി വിജയന് ഒരാഴ്ചത്തെ സമയം നൽകി
സംസ്ഥാന സർക്കാരിനെ വിമർശിച്ച കോടതി ഹര്‍ജി ഹൈക്കോടതിയിലേക്ക് തിരിച്ചയച്ചു. ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകാൻ പിണറായി വിജയന് അനുമതി നൽകി .അതേസമയം, ഇ.ഡി. എടുത്ത കേസിന്റെ നിയമ സാധുതയെക്കുറിച്ച് ഇപ്പോൾ ഒന്നും പറയുന്നില്ലെന്നും സുപ്രീം കോടതി പറഞ്ഞു.





