Thursday, October 22, 2026
No menu items!

subscribe-youtube-channel

HomeNewsKollamപൊലീസ് ഉദ്യോഗസ്ഥനെ...

പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച യുവ ഡോക്ടർ അറസ്റ്റിൽ

കൊല്ലം : കൊല്ലത്തെ ഹോട്ടൽ മുറിയിൽ വനിതാ ഡോക്ടറെ മർദിക്കുകയും പോലീസിനെ ആക്രമിക്കുകയും ചെയ്ത യുവ ഡോക്ടർ അറസ്റ്റിൽ.കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറായ തിരുവനന്തപുരം പട്ടം  അജാസ് മൻസിലിൽ അജാസ് ഖാനെയാണ് (29) കൊല്ലം വെസ്റ്റ് പൊലീസ് അറസ്റ്റ് ചെ്യതത്.

അജാസും സുഹൃത്തായ വനിതാ ഡോക്ടറും ഇന്നലെ രാത്രിയിൽ കൊല്ലത്തെ സ്വകാര്യ ഹോട്ടലിൽ മുറിയെടുത്തിരുന്നു.പിന്നാലെ ഇവർ തമ്മിൽ വാക്കേറ്റവും സംഘർഷവും ഉണ്ടായി.മുറിയിൽ നിന്നു സ്ത്രീയുടെ നിലവിളി കേട്ട ഹോട്ടൽ ജീവനക്കാർ വിവരം അറിയിച്ചതനുസരിച്ചു പോലീസ് എത്തി അജാസിനെ പിടികൂടാൻ ശ്രമിച്ചെങ്കിലും ഇയാൾ പൊലീസിനെ ആക്രമിക്കുകയായിരുന്നു. കൂടുതൽ പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയാണ് ഇയാളെ ബലപ്രയോഗത്തിലൂടെ കീഴ്‌പ്പെടുത്തിയത്‌.

ഹോട്ടൽ മുറിയിൽ പോലീസ് നടത്തിയപരിശോധനയിൽ 6 ഗ്രാം കഞ്ചാവും ഉപയോഗിക്കാൻ ഉപയോഗിക്കുന്ന പ്രത്യേക റോളിംഗ് പേപ്പറുകളും കണ്ടെടുത്തു. ലഹരിമരുന്ന് കൈവശം വച്ചതിന് രണ്ടു പേർക്കുമെതിരെ കേസെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ന്യൂനമർദം : ഇന്ന് 7 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് വിവിധ ജില്ലകളിൽ പരക്കെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.നാളെ...

കടലിൽ കുടുങ്ങിയ മത്സ്യബന്ധന വള്ളവും മൂന്ന് തൊഴിലാളികളെയും രക്ഷപ്പെടുത്തി

ആലപ്പുഴ: എഞ്ചിൻ തകരാറായി കടലിൽ കുടുങ്ങിയ മത്സ്യബന്ധന വള്ളവും മൂന്ന് തൊഴിലാളികളെയും രക്ഷപ്പെടുത്തി. തിങ്കളാഴ്ച്ച രാവിലെ ആറ് മണിക്കാണ് അഴീക്കൽ തുറമുഖത്ത് നിന്ന് എട്ട് നോട്ടിക്കൽ മൈൽ അകലെ കൊല്ലം നീണ്ടകര സ്വദേശി...
- Advertisment -

Most Popular

- Advertisement -