Wednesday, October 28, 2026
No menu items!

subscribe-youtube-channel

HomeNewsParumalaദൈവത്തിന്റെ ദാനങ്ങൾ...

ദൈവത്തിന്റെ ദാനങ്ങൾ സഹജീവികൾക്കായി പകുത്തുനൽകണം : പരിശുദ്ധ കാതോലിക്കാ ബാവാ

പരുമല: ദൈവം നൽകുന്ന അനുഗ്രഹങ്ങൾ സഹജീവികൾക്കായി പകുത്തുനൽകാൻ ഏവർക്കും സാധിക്കണമെന്നും, മറ്റുള്ളവർക്ക് നന്മ ചെയ്യുവാനായി ലഭിക്കുന്ന അവസരങ്ങൾ ഒരിക്കലും പാഴാക്കരുതെന്നും പരിശുദ്ധ കാതോലിക്കാ ബാവാ. പരുമല പെരുന്നാളിനോടനുബന്ധിച്ച് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നേതൃത്വത്തിൽ നടത്തിയ വിവാഹ ധനസഹായ വിതരണച്ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചടങ്ങിൽ പ്രസിഡൻ്റ് യൂഹാനോൻ മാർ പോളിക്കർപ്പോസ് മെത്രാപ്പൊലീത്ത അധ്യക്ഷത വഹിച്ചു. അഡ്വ. ഫ്രാൻസിസ് ജോർജ് എം.പി. മുഖ്യസന്ദേശം നൽകി. സഭാ വൈദിക ട്രസ്റ്റി ഫാ. ഡോ. തോമസ് വർഗീസ് അമയിൽ, അത്മായ ട്രസ്റ്റി റോണി വർഗീസ് ഏബ്രഹാം, മലങ്കര അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ , കൺവീനർ എ.കെ. ജോസഫ്, സമിതി അംഗങ്ങളായ റവ. ജോസഫ് ശമുവേൽ കോറെപ്പിസ്കോപ്പാ, ഫാ.ഡോ.ഗീവർഗീസ് വെട്ടിക്കുന്നേൽ, ജോൺ കെ. മാത്യു, അലക്സ് മണപ്പുറം, സാമുവേൽ തോമസ്, പി.ജി. മാത്യു, ജോൺസൺ കല്ലട, ജോൺ ചീരമറ്റം, കുര്യൻ ഏബ്രഹാം തുടങ്ങിയവർ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തിരുവനന്തപുരത്ത് നാളെ ഗതാഗത നിയന്ത്രണം

തിരുവനന്തപുരം: സെൻട്രൽ സ്റ്റേഡിയത്തിൽ സർക്കാരിന്റെ സത്യപ്രതിജ്ഞ നടക്കുന്നതിനാൽ തിങ്കൾ രാവിലെ ഏഴുമുതൽ നഗരത്തിൽ ഗതാഗത നിയന്ത്രണം. ‌‌‌പേരൂർക്കട, ശാസ്തമംഗലം ഭാഗങ്ങളിൽനിന്ന്‌ സ്റ്റാച്യുവഴി പോകുന്ന വാഹനങ്ങൾ വെള്ളയമ്പലം- വഴുതക്കാട് -വിമൻസ് കോളേജ് ജങ്ഷൻ– തൈക്കാട്...

ഐഎന്‍ടിയുസി നേതാവ് രാമഭദ്രൻ കൊലപാതകം : 14 സിപിഎമ്മുകാർ കുറ്റക്കാർ

തിരുവനന്തപുരം :  അഞ്ചല്‍ ഏരൂരില്‍ ഐഎന്‍ടിയുസി നേതാവ് രാമഭദ്രനെ (44) വീട്ടില്‍ കയറി വെട്ടി കൊലപ്പെടുത്തിയ കേസിൽ 14 സിപിഎമ്മുകാർ കുറ്റക്കാർ. തിരുവനന്തപുരം  സിബി ഐ കോടതിയാണ് പ്രതികള്‍ കുറ്റക്കാരെന്ന് കണ്ടെത്തിയത്. 4...
- Advertisment -

Most Popular

- Advertisement -