Saturday, August 22, 2026
No menu items!

subscribe-youtube-channel

HomeNewsThiruvallaകുറ്റൂർ തോണ്ടറ...

കുറ്റൂർ തോണ്ടറ പഴയ പാലത്തിൽ അപകടങ്ങൾക്ക് കാരണമാകുന്ന കുഴി അടയ്ക്കാത്തതിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചു.

തിരുവല്ല :  എം. സി റോഡിലെ കുറ്റൂർ തോണ്ടറ പഴയ പാലത്തിൽ അപകടങ്ങൾക്ക് കാരണമാകുന്ന കുഴി അടയ്ക്കാത്തതിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചു. പാലത്തിൻറെ അപ്പ്രോച്ച് റോഡിനോട് ചേർന്ന് രൂപപ്പെട്ട കുഴിയിൽ വീണ് ഇരുചക്ര വാഹന യാത്രക്കാർക്ക് പരിക്കേൽക്കുന്നത് പതിവായതോടെയാണ് യൂത്ത് കോൺഗ്രസ് കുറ്റൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കുഴിയിൽ അപകട സൂചന ബോർഡ് സ്ഥാപിച്ച് പ്രതിഷേധം സംഘടിപ്പിച്ചത്.

പ്രതിഷേധ സമരം യൂത്ത് കോൺഗ്രസ്‌ നിയോജക മണ്ഡലം പ്രസിഡന്റ്‌ അഭിലാഷ് വെട്ടിക്കാടൻ ഉത്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ്‌ രേഷ്മ രാജേശ്വരി അധ്യക്ഷത വഹിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്‌ പോൾ തോമസ്,ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം വിശാഖ് വെൺപാല, ജിനീഷ് തോമസ്,ടോണി ഇട്ടി ,അനിൽ കല്ലുമല എന്നിവർ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തൃശൂര്‍ പൂരത്തിന് നാളെ കൊടിയേറും

തൃശൂര്‍: ചരിത്ര പ്രസിദ്ധമായ തൃശൂര്‍ പൂരത്തിന് നാളെ കൊടിയേറും. പൂരത്തിന്റെ പ്രധാന പങ്കാളികളായ തിരുവമ്പാടി-പാറമേക്കാവ് ക്ഷേത്രങ്ങളിലും 8 ഘടക ക്ഷേത്രങ്ങളിലും നാളെ കൊടിയേറ്റും. 24ന് സാമ്പിള്‍ വെടിക്കെട്ടും 25ന് രാവിലെ പൂര വിളംബരവും...

കോഴിക്കോട് ഉണ്ടായ തീപിടിത്തം:  അന്വേഷണത്തിന് കളക്ടറോട് ചീഫ് സെക്രട്ടറി റിപ്പോർട്ട് തേടി 

കോഴിക്കോട് : കോഴിക്കോട് ബസ് സ്റ്റാന്റിലെ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ രണ്ട് ദിവസത്തിനുള്ളിൽ അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ജില്ലാ കളക്ടർക്ക് ചീഫ് സെക്രട്ടറി നിർദ്ദേശം നൽകി. മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരമാണ് അന്വേഷണം. പുതിയ ബസ് സ്റ്റാന്റിലെ...
- Advertisment -

Most Popular

- Advertisement -