Thursday, November 21, 2024
No menu items!

subscribe-youtube-channel

HomeNewsനെയ്യാറ്റിൻകരയിൽ മൂന്നംഗ...

നെയ്യാറ്റിൻകരയിൽ മൂന്നംഗ കുടുംബം ജീവനൊടുക്കി

തിരുവനന്തപുരം : ജീവിതമവസാനിപ്പിക്കുകയാണെന്ന് ബന്ധുക്കളെ വിളിച്ചറിയിച്ചശേഷം മൂന്നംഗകുടുംബം വിഷം കഴിച്ചു ജീവനൊടുക്കി. നെയ്യാറ്റിൻകര തൊഴുക്കൽ കൂട്ടപ്പന ക്ഷേത്രത്തിനു സമീപം അറപ്പുരവിളവീട്ടിൽ മണിലാൽ (52), ഭാര്യ സ്മിത (45), മകൻ അഭിലാൽ (22) എന്നിവരാണ് മരിച്ചത്‌.

കുടുംബത്തോടൊപ്പം ജീവിതമവസാനിപ്പിക്കുകയാണെന്ന് മണിലാൽ ഞായറാഴ്ച രാത്രി പത്തരയോടെയാണ് ബന്ധുക്കളെ വിളിച്ചറിയിച്ചത്.വിവരമറിഞ്ഞ് കൂട്ടപ്പന വാർഡ് കൗൺസിലർ മഹേഷ് മകനോടൊപ്പം എത്തിയപ്പോൾ മണിലാൽ കുപ്പിയിൽ കരുതിയ ദ്രാവകം കുടിച്ചു കസേരയിൽ ഇരിക്കുന്നതാണു കണ്ടത്. വീടിനകത്തുകയറി നോക്കിയപ്പോഴാണ് സ്മിതയെയും മകനെയും അടുത്തടുത്ത മുറികളിൽ അവശനിലയിൽ കണ്ടത്.

ഉടൻ തന്നെ മൂവരെയും ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.സ്മിത എഴുതിയ ആത്മഹത്യക്കുറിപ്പ് വീട്ടിൽനിന്ന്‌ പോലീസ് കണ്ടെടുത്തു.സാമ്പത്തിക പരാധീനതയാണ് ആത്മഹത്യക്ക്‌ കാരണമെന്നാണ് സൂചന

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വിവാദ ദല്ലാൾ ടി.ജി നന്ദകുമാറിനെതിരെ പരാതി നൽകി ശോഭ സുരേന്ദ്രൻ

ആലപ്പുഴ : വിവാദ ദല്ലാൾ ടി.ജി.നന്ദകുമാറിനെതിരെ ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ പൊലീസിൽ പരാതി നൽകി. സ്ത്രീത്വത്തെ അപമാനിക്കുന്ന പരാമർശം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. പുന്നപ്ര പൊലീസാണ് കേസെടുത്തിരിക്കുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ്...

മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങളും ബോധവൽക്കരണ റാലിയും

തിരുവല്ല : പെരിങ്ങര ഗ്രാമപഞ്ചായത്തിൽ മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങളും ബോധവൽക്കരണ റാലിയും നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എബ്രഹാം തോമസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ഷീന മാത്യു അധ്യക്ഷത വഹിച്ചു. ക്ഷേമ കാര്യസ്റ്റാൻഡിങ്...
- Advertisment -

Most Popular

- Advertisement -