Thursday, April 24, 2025
No menu items!

subscribe-youtube-channel

Homeഇന്ന് അന്താരാഷ്ട്ര...

ഇന്ന് അന്താരാഷ്ട്ര യോഗാദിനം

ഇന്ന് അന്താരാഷ്ട്ര യോഗാദിനം. ഭാരതം ലോകത്തിനു നൽകിയ മഹത്തായ ജീവിതരീതിയാണ് യോഗ. മാനസികവും വൈകാരികവും ശാരീരികവും ആധ്യാത്മികവുമായ വികാസമാണ് യോഗയിലൂടെ ലക്ഷ്യമിടുന്നത് .2024-ലെ അന്താരാഷ്ട്ര യോഗാ ദിന പ്രമേയം “നമുക്കും സമൂഹത്തിനും വേണ്ടിയുള്ള യോഗ” എന്നതാണ്. യോഗ പരിശീലക്കുന്നതിലൂടെ വ്യക്തികൾക്ക് അവരുടെ വികാരങ്ങളെ നിയന്ത്രിക്കാനും സമ്മർദ്ദം കുറയ്ക്കാനും സ്വയം അവബോധം വളർത്തിയെടുക്കാനുമുള്ള കഴിവുകൾ ലഭിക്കുന്നു

യോഗയെന്ന ഈ ജീവിതചര്യയ്ക്ക് ഇന്നത്തെ രാജ്യാന്തര പ്രശസ്തി നേടിക്കൊടുത്തതിൽ പ്രധാന പങ്കു വഹിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. 2014 സെപ്റ്റംബര്‍ 27ന് ഐക്യരാഷ്ട്ര സംഘടനാ സമ്മേളനത്തില്‍ രാജ്യാന്തര യോഗാ ദിനം എന്ന ആശയം മോദി അവതരിപ്പിച്ചു.പിന്നാലെ ജൂൺ 21 രാജ്യാന്തര യോഗാ ദിനമായി യുഎൻ പ്രഖ്യാപിച്ചു.

അന്താരാഷ്ട്ര യോഗ ദിനത്തിൽ പ്രധാനമന്ത്രി ജമ്മു കശ്മീരിലെ ശ്രീനഗറിൽ ഡാൽ തടാകക്കരയിലുള്ള ഷേർ ഇ കശ്മീർ രാജ്യാന്തര കോൺഫറൻസ് സെന്ററിൽ രാവിലെ യോഗാഭ്യാസത്തിനു നേതൃത്വം നൽകി. ഏഴായിരത്തോളം പേർ ചടങ്ങിൽ പങ്കെടുത്തു. യോ​ഗയുടെയും ധ്യാനത്തിന്റെയും ശാന്തതയുടെയും മണ്ണായ കശ്മീരിൽ നിന്ന് യോ​ഗദിനം ആചരിക്കാൻ അവസരം ലഭിച്ചത് ഭാ​ഗ്യമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.പത്ത് വർഷം കൊണ്ട് യോ​ഗയ്‌ക്കുണ്ടായ മാറ്റം വളരെ വലുതാണെന്നും യോഗയിൽ അധിഷ്ഠിതമായ സമ്പദ് വ്യവസ്ഥയ്‌ക്കാണ് ലോകം സാക്ഷ്യം വഹിക്കുന്നതെന്നും നരേന്ദ്ര മോദി കൂട്ടിച്ചേർത്തു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ശബരിമല റോപ് വേ നിർമാണത്തിന് ജീവൻ വയ്ക്കുന്നു

പത്തനംതിട്ട: ഒരിടവേളയ്ക്ക് ശേഷം ശബരിമല റോപ് വേ നിർമാണത്തിന് ജീവൻ വയ്ക്കുന്നു. ഹൈക്കോടതി നിർദേശത്തെ തുടർന്ന് അഡ്വക്കറ്റ് കമ്മിഷന്റെ സാന്നിധ്യത്തിൽ നാളെ (2) റോപ് വേ നിർമാണത്തിന് മുന്നോടിയായുള്ള സർവെ ജോലികൾ ആരംഭിക്കും....

സ്കൂൾ ബസ്സിൽ കത്തിക്കുത്ത്: പ്ലസ് വൺ വിദ്യാര്‍ഥി പൊലീസ് കസ്റ്റഡിയിൽ

തിരുവനന്തപുരം: നെട്ടയത്ത് സ്കൂൾ ബസിൽ വിദ്യാർത്ഥിയെ മറ്റൊരു വിദ്യാർത്ഥി കുത്തി പരിക്കേൽപ്പിച്ചു. ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ പ്ലസ് വൺ വിദ്യാർത്ഥിയാണ് കുത്തിയത്. പരിക്കേറ്റ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു....
- Advertisment -

Most Popular

- Advertisement -