Tuesday, December 23, 2025
No menu items!

subscribe-youtube-channel

HomeEducationകീം 2024...

കീം 2024 ഫലം പ്രഖ്യാപിച്ചു : ദേവാനന്ദിന്‌ ഒന്നാം റാങ്ക്

തിരുവനന്തപുരം : കീം എന്‍ജിനീയറിങ് പരീക്ഷാഫലം പ്രഖ്യാപിച്ചു. ഒന്നാം റാങ്ക് ആലപ്പുഴ സ്വദേശി ദേവാനന്ദ് പി നേടി. രണ്ടാം റാങ്ക് മലപ്പുറം സ്വദേശി ഹഫീസ് റഹമാനും മൂന്നാം റാങ്ക് കോട്ടയം സ്വദേശി അലന്‍ ജോണിയും നേടി.എറണാകുളം സ്വദേശി പൂര്‍ണിമ രാജീവാണ് പെണ്‍കുട്ടികളില്‍ ഒന്നാമത്.

പരീക്ഷയെഴുതിയ 79,044 വിദ്യാര്‍ഥികളിൽ 58,340 പേർ യോഗ്യത നേടി. 52,500 പേരാണ് റാങ്ക് പട്ടികയിൽ ഇടം പിടിച്ചത്.ആദ്യ നൂറു റാങ്കിൽ 87 ആൺകുട്ടികളും 13 പെൺകുട്ടികളുമാണുള്ളത്.ആദ്യ 100 റാങ്ക് പട്ടികയില്‍ എറണാകുളം ജില്ലയിലാണ് കൂടുതല്‍ പേരുള്ളത്. ഔദ്യോഗിക വെബ്‌സൈറ്റ് cee.kerala.gov.in വഴി ഫലം അറിയാവുന്നതാണ്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

തൃശ്ശൂർ പൂരം നാളെ : ഇന്ന് പൂരവിളമ്പരം

തൃശ്ശൂർ : വിശ്വവിഖ്യാതമായ തൃശ്ശൂർ പൂരം നാളെ. ഇന്നു ഉച്ചയ്ക്ക് നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റി തെക്കേഗോപുരനട തുറന്ന് എറണാകുളം ശിവകുമാർ പൂരവിളംബരം നടത്തും .നാളെ രാവിലെ 7മണിക്ക് കണിമംഗലം ശാസ്താവിന്റെ എഴുന്നെള്ളിപ്പ് വടക്കുംനാഥ ക്ഷേത്രത്തിലെത്തും...

ചെങ്കോട്ടയിൽ നടന്നത് ഭീകരാക്രമണം : പാകിസ്ഥാൻ ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദാണെന്നു സൂചന

ന്യൂഡൽഹി : ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ ഉ​ഗ്ര സ്ഫോടനത്തിനു പിന്നിൽ പാകിസ്ഥാൻ ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദാണെന്നു സൂചനകൾ. സ്ഫോടനം പുൽവാമ ഭീകരാക്രമണവുമായി സാമ്യമുള്ളതാണെന്നു പ്രഥാമിക തെളിവുകൾ നൽകുന്നത്. ഏതാണ്ട് മൂന്ന് മാസത്തെ ഇടവേളകളിൽ...
- Advertisment -

Most Popular

- Advertisement -