Tuesday, September 8, 2026
No menu items!

subscribe-youtube-channel

HomeNewsKochiസെക്യൂരിറ്റി ദിനാഘോഷം...

സെക്യൂരിറ്റി ദിനാഘോഷം സംഘടിപ്പിച്ചു

കൊച്ചി/കോട്ടയം : സെക്യൂരിറ്റി വെൽഫെയർ അസോസിയേഷന്റെ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ  ലോക സെക്യൂരിറ്റി ദിനാഘോഷം  സംഘടിപ്പിച്ചു. ആഴ്ചയിലെ ഏഴ് ദിവസവും ഇരുപത്തിനാല് മണിക്കൂറും വിവിധ സ്ഥാപനങ്ങളുടെ സുരക്ഷ ചുമതലയിൽ കർമ്മനിരതരാണ് എന്ന തത്വത്തിന്റെ അടിസ്ഥാനത്തിലാണ്   എല്ലാവർഷവും ജൂലൈ 24 ലോക സെക്യൂരിറ്റി ദിനമായി ആചരിക്കുന്നത്. 

ഇടപ്പള്ളിയിൽ നടന്ന ചടങ്ങിൽ മുതിർന്ന സെക്യൂരിറ്റി ജീവനക്കാരെ ആദരിച്ച് ചടങ്ങ് ആരംഭിച്ചു. ജീവനക്കാർക്ക് ക്ഷേമനിധി, കുട്ടികളുടെ ഉന്നത വിദ്യാഭ്യാസത്തിന്  സ്കോളർഷിപ്പ് ഏർപ്പെടുത്തുക, മിനിമം വേജസ് സമ്പ്രദായം നടപ്പിലാക്കുക, ജീവനക്കാരുടെ പിഎഫ് ,ഇഎസ്ഐ  അനുകൂല്യങ്ങൾ തടസ്സമില്ലാതെ ലഭ്യമാക്കുക തുടങ്ങിയ   വിഷയങ്ങളിൽ ചർച്ച ചെയ്തു.

സംസ്ഥാന പ്രസിഡണ്ട് സ്റ്റാൻലി ജോൺ ഉദ്ഘാടനം ചെയ്ത യോഗത്തിൽ   പ്രഭാകുമാർ ചക്കുളം, സാംസൺ ഡാനിയേൽ, അനിൽ തിരുവല്ല, അനീഷ് മാത്യു, പ്രീതി ബിനു തുടങ്ങിയവർ പ്രസംഗിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ലഹരി വിപണനം : എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനം ശക്തമാക്കും

ആലപ്പുഴ: ഓണാഘോഷത്തോടനുബന്ധിച്ച് അനധികൃത മദ്യം, മയക്കുമരുന്ന് തുടങ്ങിയവയുടെ ഉപയോഗവും വിപണനവും തടയുന്നതിനായി ജില്ലയില്‍ സെപ്റ്റംബര്‍ 20 വരെ എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനം ശക്തമാക്കും. സ്‌പെഷ്യല്‍ എന്‍ഫോഴ്‌സ്‌മെന്റ് കാലമായി പ്രഖ്യാപിച്ചാണ് എക്‌സൈസ്, പോലീസ്, ആര്‍.പി.എഫ്, കോസ്റ്റല്‍...

പി.സരിൻ പാലക്കാട് മണ്ഡലത്തിൽ സിപിഎം സ്വതന്ത്രനായി മത്സരിക്കും

പാലക്കാട്: കോണ്‍ഗ്രസ് പുറത്താക്കിയ പി. സരിന്‍ പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ സിപിഎം സ്വതന്ത്രനായി മത്സരിക്കും.പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് സരിൻ്റെ പേര് ഏകകണ്ഠമായി അംഗീകരിച്ചു. പാര്‍ട്ടി ചിഹ്നം നൽകില്ല.സരിന്‍ മത്സരിച്ചാല്‍ കോണ്‍ഗ്രസ് വോട്ടുകള്‍ ചോര്‍ത്താന്‍ കഴിയുമെന്ന...
- Advertisment -

Most Popular

- Advertisement -