Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaആറ് വയസ്സുകാരിയുടെ...

ആറ് വയസ്സുകാരിയുടെ വലിയമനസ്സ് : കുടുക്ക സമ്പാദ്യം ദുരിതാശ്വാസനിധിയിലേക്ക്

ആലപ്പുഴ : വയനാട് ദുരന്തത്തില്‍ കഷ്ടത അനുഭവിക്കുന്നവര്‍ക്ക് ആറ് വയസ്സുകാരിയുടെ കരുതല്‍. കാരൂര്‍ ന്യൂ എല്‍.പി. സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥി ബി. അനുഗ്രഹയാണ് രണ്ടു വര്‍ഷമായി കുടുക്കയില്‍ സ്വരുക്കൂട്ടിയ സമ്പാദ്യം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കി മാതൃകയായത്. സൈക്കിള്‍ വാങ്ങാനായാണ് അനുഗ്രഹ കുടുക്കയില്‍ പണം നിക്ഷേപിച്ചിരുന്നത്. ഈ സമ്പാദ്യമാണ് ദുരിതമനുഭവിക്കുന്നവര്‍ക്ക് നല്‍കാനായി കളക്ടറേറ്റിലെത്തി ജില്ല കളക്ടര്‍ അലക്‌സ് വര്‍ഗീസിന് കൈമാറിയത്.

മത്സ്യതൊഴിലാളിയായ അച്ഛന്‍ പുറക്കാട് വാലുപറമ്പില്‍ ബിബീഷിനും പുറക്കാട് പഞ്ചായത്ത് പ്രസിഡന്റ് എ.എസ്. സുദര്‍ശനനും ഒപ്പമാണ് അനുഗ്രഹ കളക്ട്രേറ്റില്‍ എത്തിയത്. ചിപ്പിയാണ് അമ്മ. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മകരവിളക്കിന് വനം വകുപ്പ് ക്രമീകരണങ്ങളെല്ലാം ഒരുക്കി – മന്ത്രി എ.കെ.ശശീന്ദ്രൻ

ശബരിമല: തീർത്ഥാടകർക്ക് സുഗമമായ മകരവിളക്ക് ദർശനത്തിന് എല്ലാവിധ ക്രമീകരണങ്ങളും വനം വകുപ്പ് ഏർപ്പെടുത്തുമെന്ന് വനം - വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. പമ്പ ശ്രീരാമസാകേതം ഹാളിൽ ചേർന്ന അവലോകന യോഗത്തിൽ...

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ് ; ബിനീഷ് കോടിയേരിയിലേക്കും അന്വേഷണം

തിരുവനന്തപുരം : ഇഡി ഉദ്യോഗസ്ഥർക്ക് നേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട അന്വേഷണം ബിനീഷ് കോടിയേരിയിലേക്കും നീളുന്നു.ബിനീഷ് കോടിയേരിയുടെ ഫോൺവിളി വിവരങ്ങൾ ശേഖരിച്ചു.ഇ.ഡി ഉദ്യോഗസ്ഥർ ആക്രമിക്കപ്പെട്ട ദിവസം കേസിലെ പ്രതികളായ 25 പേരുമായി ബിനീഷ് ആശയവിനിമയം...
- Advertisment -

Most Popular

- Advertisement -