Sunday, December 21, 2025
No menu items!

subscribe-youtube-channel

HomeNewsAdoorതെരുവ് നായ...

തെരുവ് നായ കടിച്ചു: പേവിഷബാധയേറ്റ് അടൂര്‍ സ്വദേശി മരിച്ചു

അടൂർ:തെരുവുനായയുടെ കടിയേറ്റ അടൂർ സ്വദേശി പേവിഷബാധയേറ്റ് മരിച്ചു.അടൂര്‍ വെള്ളക്കുളങ്ങര പരവൂര്‍ കാലായില്‍ പി.എം. സൈമണ്‍(63)ആണ് ഇന്ന് രാവിലെ മരിച്ചത്.കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

ആദിക്കാട്ടുകുളങ്ങര ആക്രിക്കടയിൽ ജോലിക്കാരനായ സൈമണിനെ അവിടെ വച്ചാണു നായ കടിച്ചത്.പേവിഷബാധയുടെ ലക്ഷണങ്ങള്‍ കാണിച്ചുതുടങ്ങിയതോടെ വീട്ടുകാര്‍ അടൂര്‍ ജനറല്‍ ആശുപത്രിയില്‍ സൈമണിനെ പ്രവേശിപ്പിച്ചു.തുടർന്ന് കഴിഞ്ഞ ബുധനാഴ്ച വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിക്കുകയായിരുന്നു.പ്രതിരോധ കുത്തിവയ്പ് എടുത്തിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വേങ്ങലിൽ കാർ കത്തി മരിച്ചവരുടെ സംസ്കാരം നടത്തി

തിരുവല്ല : കഴിഞ്ഞ ദിവസം വേങ്ങലിൽ കാർ കത്തി മരിച്ച  തുകലശ്ശേരി വേങ്ങശ്ശേരി രാജു തോമസ് ജോർജിൻ്റെയും ( റിജോ 69), ഭാര്യ ലൈജി (63) യുടേയും  സംസ്കാരം നടത്തി. ഇരുവർക്കും അന്ത്യാജ്ഞലി ...

നീറ്റ് : പുനഃപരീക്ഷ വേണ്ടെന്ന് സുപ്രീംകോടതി

ന്യൂഡൽഹി : നീറ്റിൽ പുനഃപരീക്ഷ വേണ്ടെന്ന് സുപ്രീംകോടതി.നീറ്റ് യുജി പരീക്ഷ പൂർണമായും റദ്ദാക്കുന്നത് നീതീകരിക്കാൻ കഴിയില്ലെന്ന് കോടതി നിരീക്ഷിച്ചു. പരീക്ഷയില്‍ വ്യാപക ക്രമക്കേടുകള്‍ നടന്നുവെന്നതിന് തെളിവുകള്‍ ഇല്ല അതിനാല്‍ പരീക്ഷ റദ്ദാക്കി പുനഃപരീക്ഷ...
- Advertisment -

Most Popular

- Advertisement -