Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeHealthഹൃദയ ശസ്ത്രക്രിയയിൽ...

ഹൃദയ ശസ്ത്രക്രിയയിൽ അഭിമാന നേട്ടവുമായി കോട്ടയം മെഡിക്കൽ കോളേജ്

കോട്ടയം : രക്തക്കുഴലുകളുടെ വീക്കം പരിഹരിക്കുന്നതിന് നൂതന ഹൃദയ ശസ്ത്രക്രിയാ മാർഗങ്ങൾ വികസിപ്പിച്ചെടുത്ത് കോട്ടയം മെഡിക്കൽ കോളേജിലെ കാർഡിയോതൊറാസിക് ആന്റ് വാസ്‌കുലാർ സർജറി വിഭാഗം. അതിസങ്കീർണങ്ങളായ ഓഫ് പമ്പ് സബ് മൈട്രൽ അന്യൂറിസം, സബ്ക്ലേവിയൻ അർട്ടറി അന്യൂറിസം ശസ്ത്രക്രിയകളാണ് വിജയകരമായി പൂർത്തിയാക്കിയത്.

നിലവിലെ ചികിത്സാ രീതിയിൽ നിന്നും വ്യത്യസ്ഥമായി രോഗികളുടെ സുരക്ഷയും ചികിത്സയുടെ ഫലപ്രാപ്തിയും കൂടുതൽ മെച്ചപ്പെടുത്തുന്നതിനും ചികിത്സാ ചെലവ് കുറയ്ക്കുന്നതിനും ഈ നൂതന രീതികളിലൂടെ സാധിക്കും. ഈ പുതിയ ശസ്ത്രക്രിയാ രീതികളുടെ അംഗീകാരമായി അന്നൽസ് ഓഫ് തൊറാസിക് സർജറി, കാർഡിയോ തൊറാസിക് ആൻഡ് വാസ്‌ക്കുലാർ ടെക്‌നിക്‌സ് എന്നീ അന്താരാഷ്ട്ര ജേർണലുകളിൽ പ്രസിദ്ധീകരിക്കപ്പെട്ടു.

രക്തക്കുഴലുകളിൽ ഉണ്ടാകുന്ന വീക്കമാണ് അന്യൂറിസം. സങ്കീർണമായ അവസ്ഥകളിൽ ഈ രക്തക്കുഴൽ വീർത്ത് പൊട്ടി മരണം വരെ സംഭവിക്കാൻ സാധ്യതയുണ്ട്. ഇ അപൂർവമായി ഹൃദയത്തിനുണ്ടാകുന്ന സങ്കീർണമായ അവസ്ഥയായ സബ് മൈട്രൽ അന്യൂറിസത്തിന്റെ ചികിത്സയ്ക്കായി ഓഫ് പമ്പ് സബ് മൈട്രൽ അന്യൂറിസം ശസ്ത്രക്രിയയാണ് നടത്തിയത്. ഹൃദയം നിർത്തിവെച്ച ശേഷം ഹൃദയം തുറന്ന് സങ്കീർണമായ ശസ്ത്രക്രിയയാണ് പരമ്പരാഗതമായി ചെയ്തിരുന്നത്. എന്നാൽ എക്കോകാർഡിയോഗ്രാഫിയുടെ സഹായത്തോടെ, ഹൃദയം നിർത്തി വയ്ക്കാതെ, മിടിക്കുന്ന ഹൃദയത്തിൽ പുറത്തുനിന്ന് ശസ്ത്രക്രിയ നടത്തുന്ന നൂതന രീതിയാണ് അവലംബിച്ചത്. ഈ രീതിയിലൂടെ ഹൃദയം പ്രവർത്തിച്ചു കൊണ്ടിരിക്കുമ്പോൾ ശസ്ത്രക്രിയ നടത്താൻ കഴിയുന്നത് മൂലം അപകട സാധ്യതകൾ കുറയുകയും, ശസ്ത്രക്രിയ കൂടുതൽ ഫലപ്രദമാകുകയും ചെയ്യുന്നു.

കൈയിലേക്കും തലച്ചോറിലേക്കും രക്തം എത്തിക്കുന്ന രക്തക്കുഴലിനുള്ള സങ്കീർണമായ വീക്കമായ സബ്ക്ലേവിയൻ അർട്ടറി അന്യൂറിസത്തിനും നൂതന ചികിത്സാ രീതി വികസിപ്പിച്ചെടുത്തു. മുൻവശത്തെ മാറെല്ലും വാരിയെല്ലുകളും തുറന്നാണ് പരമ്പരാഗതമായി ശസ്ത്രക്രിയ നടത്തിയിരുന്നത്. എന്നാൽ ചെറിയ മുറിവിലൂടെ ശസ്ത്രക്രിയ നടത്തുന്നതാണ് പുതിയ രീതി. ഇത് മൂലം ശസ്ത്രക്രിയയുടെ ദൈർഘ്യം കുറയ്ക്കാനും രക്തനഷ്ടം കുറയ്ക്കാനും സാധിക്കുന്നു. മാത്രമല്ല രോഗിയുടെ ആരോഗ്യം പെട്ടെന്ന് മെച്ചപ്പെടുകയും ചെയ്യുന്നു.

കാർഡിയോ തൊറാസിക് സർജറി വിഭാഗം മേധാവിയും, ആശുപത്രി സൂപ്രണ്ടുമായ ഡോ. ടി.കെ. ജയകുമാറിന്റെ നേതൃത്വത്തിൽ ഡോ. മഞ്ജുഷ എൻ. പിള്ള, ഡോ. വീണ വാസുദേവ്, ഡോ. ദിനേശ് കുമാർ, ഡോ. നൗഫൽ, ഡോ. നിതീഷ്, ഡോ. വിനീത എന്നിവരുടെ സംഘമാണ് അതിസങ്കീർണമായ ഹൃദയ ശസ്ത്രക്രിയകളിൽ നവീന രീതികൾ അവലംബിച്ച് വിജയകരമാക്കിയത്. ഡോ. ടി.കെ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള മുഴുവൻ ടീമിനേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സോനം വാങ്ചുക്കിനെ ആശുപത്രിയിലേക്ക് മാറ്റി : അഭിജീത്ത് ദീപ്കെ നിരാഹാര സമരം ആരംഭിച്ചു

ന്യൂഡൽഹി : നീറ്റ് പരീക്ഷാ ക്രമക്കേടിൽ പ്രതിഷേധിച്ച് ജന്തര്‍മന്തറിൽ 20 ദിവസമായി നിരാഹാര സമരം നടത്തുന്ന സോനം വാങ്ചുക്കിനെ പൊലീസ് ബലമായി അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റി.ഇന്ന് പുലർച്ചെയാണ് സിവിൽ വേഷത്തിലെത്തിയ പൊലീസ്...

കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടുന്നു

ന്യൂഡല്‍ഹി: മതപരിവര്‍ത്തനവും മനുഷ്യക്കടത്തും ആരോപിച്ച്‌ ഛത്തീസ്ഗഢില്‍ മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടുന്നു. കന്യാസ്ത്രീകള്‍ക്ക് ജാമ്യം ലഭിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അറിയിച്ചു. വിഷയവുമായി...
- Advertisment -

Most Popular

- Advertisement -