Monday, August 17, 2026
No menu items!

subscribe-youtube-channel

HomeNewsയുഎസിൽ ട്രക്ക്...

യുഎസിൽ ട്രക്ക് കാറിൽ ഇടിച്ചു കയറി 4 ഇന്ത്യക്കാർ മരിച്ചു

ന്യൂയോർക്ക് : യുഎസിലെ ടെക്സാസിൽ ട്രക്ക് കാറിൽ ഇടിച്ചു കയറി നാല് ഇന്ത്യൻ പൗരന്മാർ മരിച്ചു.ആര്യൻ രഘുനാഥ് (27), ഫാറുഖ് ഷെയ്ഖ്(30) , ലോകേഷ് പാലച്ചാർള(28), ദർശിനി വാസുദേവൻ(25) എന്നിവരാണ് മരിച്ച ഇന്ത്യക്കാർ. അൻകൻസാസിലെ ബെന്റോൻവില്ലയിലേക്കുള്ള യാത്രാമദ്ധ്യേയാണ് അപകടമുണ്ടായത്.അമിതവേ​ഗത്തിലെത്തിയ ട്രക്ക് ഇവർ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ പിന്നിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ കത്തി നശിച്ചു.

ആര്യനും ലോകേഷും ഹൈദരാബാദ് സ്വദേശികളാണ്. ദർശിനി തമിഴ്നാട് സ്വദേശിയാണ്. കാർ പൂളിങ് ആപ്പ് വഴി ഇവർ ഒരുമിച്ച് യാത്ര ചെയ്യുകയായിരുന്നു. ഡിഎൻഎ പരിശോധനയ്ക്ക് ശേഷമാണ് അപകടത്തിൽപ്പെട്ടവരെ തിരിച്ചറിഞ്ഞത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സർഗ്ഗോത്സവം സമാപിച്ചു

ആറന്മുള : കോട്ട വിവേകാനന്ദ കേന്ദ്രം ടാഗോർ ഗ്രന്ഥശാലയുമായി സഹകരിച്ച് സംഘടിപ്പിച്ച 22-ാം മത് കുട്ടികളുടെ   ദ്വിദിന വേനൽ കളരി (സർഗ്ഗോത്സവം ) സമാപിച്ചു. കഥയരങ്ങ്, അറിവരങ്ങ്, പാട്ടരങ്ങ് എന്നിവയിൽ കൂടി കുട്ടികൾക്ക്...

പ്രശസ്ത സംഗീതജ്ഞന്‍ കെ. ജി. ജയന്‍ അന്തരിച്ചു

കൊച്ചി:പ്രശസ്ത സംഗീതജ്ഞന്‍ കെ.ജി. ജയൻ അന്തരിച്ചു. 90 വയസായിരുന്നു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് തൃപ്പൂണിത്തുറയിലെ വീട്ടിൽ വച്ചായിരുന്നു അന്ത്യം.ഏറെ നാളായി വീട്ടിൽ വിശ്രമത്തിലായിരുന്നു.സംസ്കാരം നാളെ. ഇരട്ടസഹോദരനായ വിജയനൊപ്പം ചേർന്ന് ശാസ്ത്രീയ സംഗീതരംഗത്തും ഭക്തിഗാനരംഗത്തും...
- Advertisment -

Most Popular

- Advertisement -