Sunday, February 23, 2025
No menu items!

subscribe-youtube-channel

HomeNewsവൈ.എം.സി.എ സപ്തതി...

വൈ.എം.സി.എ സപ്തതി സന്ദേശ സമാധാന യാത്രയ്ക്ക് സ്വീകരണം നൽകി

കുമ്പനാട്  : വൈ.എം.സി.എ കേരളാ റീജൺ രൂപീകൃതമായതിന്റെ 70 മത് വാർഷികത്തോടനുബന്ധിച്ച് സംസ്ഥാന ചെയർമാൻ ജോസ് നെറ്റിക്കാടൻ നയിക്കുന്ന സപ്തതി സന്ദേശ സമാധാന യാത്രയ്ക്ക് തിരുവല്ല സബ് – റീജൺ സ്വീകരണം നൽകി. പൊതുസമ്മേളനം കുറിയാക്കോസ് മാർ ക്ലിമ്മീസ് വലിയ മെത്രാപ്പോലീത്താ സമ്മേളനം ഉദ്ഘാടനം ചെയ്തു. ലോക സമാധാനം സംരക്ഷിക്കുവാൻ സാമൂഹിക സംഘടനകൾക്കുള്ള ഉത്തരവാദിത്വം ഇന്നത്തെ കാലഘട്ടത്തിൽ പ്രാധാന്യമർഹിക്കുന്നതാണെന്നും പരിസ്ഥിതി സംരക്ഷണം  വൈ.എം.സി എ പോലുള്ള സംഘടനകൾ പ്രധാന വിഷയമായി ഏറ്റെടുത്ത് ആവശ്യമായ പദ്ധതികൾ തയ്യാറാക്കണമെന്നും അദ്ദേഹം പറഞ്ഞു.

സബ് – റീജൺ ചെയർമാൻ ജോജി പി. തോമസ് അദ്ധ്യക്ഷത വഹിച്ചു. വൈ.എം.സി.എ ദേശീയ ട്രഷറാർ റെജി ജോർജ്, സംസ്ഥാന ചെയർമാൻ ജോസ് നെറ്റിക്കാടൻ, വൈസ് ചെയർമാൻ വർഗീസ് ജോർജ് പള്ളിക്കര, കൺവീനർ സുനിൽ മറ്റത്ത്, വൈസ് ചെയർമാൻമാരായ തോമസ് വി. ജോൺ, അഡ്വ. നിതിൻ വർക്കി എബ്രഹാം, സെക്രട്ടറി റോയ് ഈപ്പൻ എന്നിവർ പ്രസംഗിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കെഎസ്ആർടിസി ബസ് ഇടിച്ച് സ്ത്രീയുടെ കൈ മുറിച്ചുമാറ്റി എന്ന  വാർത്ത തികച്ചും വസ്തുതാ വിരുദ്ധമെന്ന് അധികൃതർ

തിരുവനന്തപുരം: കെഎസ്ആർടിസി ബസ് ഇടിച്ച് വിധവയായ സ്ത്രീയുടെ കൈ മുറിച്ചുമാറ്റി എന്ന പ്രമുഖ പത്ര മാധ്യമത്തിൽ വന്ന വാർത്ത തികച്ചും വസ്തുതാ വിരുദ്ധമെന്ന് അധികൃതർ സമൂഹ മാധ്യമത്തിലൂടെ അറിയിച്ചു. ഈ മാസം 4...

ദുരിതബാധിതരിൽ നിന്ന് വായ്പാ തിരിച്ചടവ് പിടിച്ചു : ഗ്രാമീൺ ബാങ്കിനെതിരെ പ്രതിഷേധം

വയനാട് : വയനാട് ഉരുൾപൊട്ടൽ ദുരിതബാധിതര്‍ക്ക് നല്‍കിയഅടിയന്തര ധനസഹായത്തിൽ നിന്ന് വായ്പയുടെ തിരിച്ചടവ് പിടിച്ച ചൂരല്‍മലയിലെ കേരള ഗ്രാമീണ്‍ ബാങ്കിനെതിരെ പ്രതിഷേധം.അടിയന്തര ധനസഹായമായി സംസ്ഥാന സർക്കാർ നൽകിയ 10,000 രൂപയിൽ നിന്നുമാണ് ബാങ്ക്...
- Advertisment -

Most Popular

- Advertisement -