Thursday, December 19, 2024
No menu items!

subscribe-youtube-channel

HomeNewsKochiതൃപ്പൂണിത്തുറയിൽ അങ്കണവാടി...

തൃപ്പൂണിത്തുറയിൽ അങ്കണവാടി കെട്ടിടത്തിന്റെ മേൽക്കൂര തകർന്നു വീണു

കൊച്ചി : തൃപ്പൂണിത്തുറ ഉദയംപേരൂരിനു സമീപം കണ്ടനാട് ജൂനിയർ ബേസിക് സ്കൂളിന്റെ അങ്കണവാടി കെട്ടിടത്തിന്റെ മേൽക്കൂര തകർന്നു വീണു .ഇന്ന് രാവിലെ 9.30-ഓടെയാണ് വലിയ ശബ്ദത്തോടെ ഓടിട്ട മേൽക്കൂര താഴെ വീണത്.ആയ മാത്രമായിരുന്നു ഈ സമയത്ത് ഉണ്ടായിരുന്നത്.കുട്ടികൾ എത്തുന്നതിനെ തൊട്ടുമുൻപായതിനാൽ വലിയ അപകടം ഒഴിവായി.

5 കുട്ടികളാണ് അങ്കണവാടിയിൽ പഠിക്കുന്നത്.പുറത്തേക്ക് ഓടിയതിനാൽ ആയ അപകടത്തിൽനിന്ന് രക്ഷപ്പെട്ടു.നേരത്തെ അങ്കണവാടിയിൽ ഷീറ്റ് ദേഹത്തേക്ക് വീണിരുന്നു.പഞ്ചായത്തിൽ പരാതി നൽകിയെങ്കിലും ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ലെന്നും ആയ പറഞ്ഞു .100 വർഷത്തിലറെ പഴക്കമുള്ള കെട്ടിടമാണ് നിലം പതിച്ചതെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു.പുതിയ കെട്ടിടത്തിലേക്ക് അടുത്തിടെയാണ് സ്കൂൾ മാറിയത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

നേപ്പാളിൽ ടേക്ക് ഓഫിനിടെ വിമാനം തകർന്നു വീണു

കഠ്മണ്ഡു : നേപ്പാളിൽ ടേക്ക് ഓഫിനിടെ വിമാനം തകർന്നു വീണു. പൊഖാറയിലേക്ക് പുറപ്പെട്ട ശൗര്യ എയര്‍ലൈൻസിന്റെ വിമാനമാണ് തകര്‍ന്നത്. രാവിലെ 11 മണിക്ക് കാഠ്മണ്ഡു ത്രീഭുവൻ വിമാനത്താവളത്തിൽനിന്ന് പറന്നുയരുന്നതിനിടെ വിമാനം തകർന്നുവിഴുകയായിരുന്നു. വിമാനത്തിൽ...

നവീൻ ബാബുവിന്റെ മരണം : പിപി ദിവ്യയുടെ മുൻകൂർ ജാമ്യ ഹർജിയിൽ വിധി 29ന്

കണ്ണൂർ : എ.ഡി.എം നവീൻ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പി.പി ദിവ്യയുടെ മുൻകൂർ ജാമ്യഹർജിയിൽ വിധി 29ന്. കോടതിയിൽ നവീൻ ബാബുവിനെതിരെ അഴിമതി ആരോപണം പി.പി ദിവ്യ ആവർത്തിച്ചു. നവീൻ ബാബുവിനെ അപമാനിക്കുക...
- Advertisment -

Most Popular

- Advertisement -