Friday, March 28, 2025
No menu items!

subscribe-youtube-channel

HomeNewsKollamകൊല്ലത്ത് കുഞ്ഞിനെ...

കൊല്ലത്ത് കുഞ്ഞിനെ കൊലപ്പെടുത്തി മാതാപിതാക്കൾ ജീവനൊടുക്കി

കൊല്ലം : കൊല്ലം മയ്യനാട് 2 വയസ്സുള്ള കുഞ്ഞിനെ കഴുത്തറത്തു കൊലപ്പെടുത്തിയ ശേഷം മാതാപിതാക്കൾ ആത്മഹത്യ ചെയ്തു.മയ്യനാട് താന്നി ബിഎസ്എൻഎൽ ഓഫീസിന് സമീപം വാടകയ്ക്ക് താമസിക്കുകയായിരുന്ന ഭാസ്‌കരവിലാസം വീട്ടിൽ അജീഷ് (38), സുമ (36) ഇവരുടെ മകൻ ആദി (2) എന്നിവരാണ് മരിച്ചത്.

രാവിലെ വാതിൽ തുറക്കാതെ വന്നതോടെ ഇവരുടെ കൂടെ താമസിക്കുന്ന അജീഷിന്റെ മാതാപിതാക്കൾ കതക് തള്ളി തുറന്ന് അകത്തു കയറിയപ്പോഴാണ് മൂവരെയും മരിച്ച നിലയിൽ കണ്ടത്.അജീഷിനെയും സുമയേയും തൂങ്ങി മരിച്ച നിലയിലും കുട്ടിയെ കട്ടിലിൽ മരിച്ച നിലയിലുമാണ് കണ്ടെത്തിയത്.

കുടുംബത്തിന് സാമ്പത്തിക ബാധ്യതയുണ്ടെന്നും പ്രവാസിയായിരുന്ന അജീഷിന് രണ്ടാഴ്ച മുമ്പ് രക്താർബുദം സ്ഥിരീകരിച്ചിരുന്നതായും നാട്ടുകാർ പറയുന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ലിഫ്റ്റിനുള്ളിൽ ഒന്നര ദിവസം രോ​ഗി കുടുങ്ങി കിടന്നു

തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കൽ കോളജിലെ ലിഫ്റ്റിൽ ഒന്നര ദിവസം രോഗി കുടുങ്ങി കിടന്നു. ഓർത്തോ ഒപിയിൽ വന്ന ഉള്ളൂർ സ്വദേശിയായ രവീന്ദ്രൻ നായരാണ് ലിഫ്റ്റിനുള്ളിൽ അകപ്പെട്ടത് .ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ്...

മുക്കുപണ്ടം പണയം വച്ച് ആറര ലക്ഷത്തോളം രൂപ തട്ടിയ കേസിൽ ഒന്നാം പ്രതി പിടിയിൽ

കോഴഞ്ചേരി: മുക്കുപണ്ടം പണയം വച്ച് ആറര ലക്ഷത്തോളം രൂപ തട്ടിയ കേസിൽ ഒന്നാം പ്രതി പിടിയിൽ. കടമ്മനിട്ട കല്ലേലിമുക്കിൽ പ്രവർത്തിക്കുന്ന താഴയിൽ നിധി ലിമിറ്റഡ് എന്ന ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരുടെ ഒത്താശയോടെ, മുക്കുപണ്ടം...
- Advertisment -

Most Popular

- Advertisement -