Monday, August 17, 2026
No menu items!

subscribe-youtube-channel

Homeതോട്ടയ്ക്കാടൻ കുടുംബയോഗവും...

തോട്ടയ്ക്കാടൻ കുടുംബയോഗവും ഓണാഘോഷവും 31-ന്

തിരുവല്ല: തോട്ടയ്ക്കാടൻ കുടുംബയോഗവും ഓണാഘോഷവും 31-ന് രാവിലെ 10 മണി മുതൽ കുറ്റൂർ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടക്കും. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെയും  ദാമ്പത്യ ജീവിതത്തിൽ അരനൂറ്റാണ്ട് പിന്നിട്ട ദമ്പതികളെയും  ചടങ്ങിൽ ആദരിക്കും.

കുടുംബാംഗങ്ങളുടെ ഓണാഘോഷ പരിപാടികളും ഉണ്ടായിരിക്കും. വൈകിട്ട് നടക്കുന്ന സമാപന ചടങ്ങിന് മുന്നോടിയായി തൃക്കദളി മലയച്ചൻ തിരുവാതിര സംഘത്തിൻ്റ് മെഗാ തിരുവാതിരയും അരങ്ങേറും.

കുടുംബ സംഗമത്തിന്റെയും ഓണാഘോഷങ്ങളുടെയും ഉദ്ഘാടനം കുടുംബയോഗം പ്രസിഡണ്ട് ത്രിവിക്രമൻ പിള്ള പേങ്ങാട്ടിൽ നിർവഹിക്കുമെന്ന് വൈസ് പ്രസിഡണ്ട് വി ആർ രാജേഷ് വഞ്ചിമലയിൽ പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഹോര്‍മുസ് കടലിടുക്കില്‍ കുടുങ്ങിയ ഇന്ത്യയുടെ 28 കപ്പലുകള്‍ കൂടി കടത്തിവിടാന്‍ സമ്മതിച്ച് ഇറാന്‍

ന്യൂഡൽഹി: ഹോര്‍മുസ് കടലിടുക്കില്‍ കുടുങ്ങിയ ഇന്ത്യയുടെ 28 കപ്പലുകള്‍ കൂടി കടത്തിവിടാന്‍ സമ്മതിച്ച് ഇറാന്‍. ഇതോടെ ഇന്ത്യയുടെ താല്‍പര്യങ്ങള്‍ ഏത് യുദ്ധകാലാവസ്ഥയിലും കൃത്യമായി സംരക്ഷിക്കുന്ന നായകനായി പ്രധാനമന്ത്രി മാറുകയാണ്. മോദിയുടെ ഈ നയതന്ത്രം...

മോനിപ്പള്ളിയിൽ കെഎസ്ആർടിസി ബസ് വൈദ്യുതി പോസ്റ്റിൽ ഇടിച്ച് അപകടം : യാത്രക്കാർ സുരക്ഷിതർ

കോട്ടയം : എം സി റോഡിൽ നിയന്ത്രണം നഷ്ടമായ കെ എസ് ആർടിസി ബസ് വൈദ്യുതി പോസ്റ്റിൽ ഇടിച്ച് അപകടം. യാത്രക്കാർക്ക് പരിക്കില്ല. ഇന്ന് പുലർച്ചെ നാലരയോടെ മോനിപ്പിള്ളിക്ക് സമീപം ചീങ്കല്ലയിൽ വളവിലാണ്...
- Advertisment -

Most Popular

- Advertisement -