Thursday, January 22, 2026
No menu items!

subscribe-youtube-channel

HomeNewsകെഎസ്ആര്‍ടിസി ബസ്...

കെഎസ്ആര്‍ടിസി ബസ് ടെര്‍മിനലിന്റെ ശുചിമുറിയില്‍ യാത്രക്കാരി മരിച്ചനിലയില്‍

തിരുവല്ല: തിരുവല്ല കെഎസ്ആര്‍ടിസി ബസ് ടെര്‍മിനലിന്റെ ശുചിമുറിയില്‍ യാത്രക്കാരിയെ മരിച്ചനിലയില്‍ കണ്ടെത്തി. തിരുവനന്തപുരത്ത് നിന്ന് തൃശൂർ ഭാഗത്തേക്ക് പോയ ബസിൽ  സഞ്ചരിച്ച എറണാകുളം വാരാപ്പെട്ടി സ്വദേശിനി  ബേബി വാസന്തി (69) ആണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇന്ന്  ഉച്ചയ്ക്ക് 2.45  മണിയോടെയായിരുന്നു സംഭവം.

തിരുവനന്തപുരത്ത് നിന്ന് വന്ന ബസ് ടെര്‍മിനലില്‍ കയറി നിർത്തിയപ്പോൾ  കണ്ടക്ടറോട് പറഞ്ഞ ശേഷം യാത്രക്കാരി ശുചിമുറിയിലേക്ക് പോയത്. എന്നാല്‍ കുറച്ച്  കഴിഞ്ഞിട്ടും യാത്രക്കാരിയെ കാണാതായതോടെ ബസ് ജീവനക്കാര്‍ അന്വേഷിച്ച്  എത്തിയപ്പോൾ ശുചി മുറിയുടെ ഒരു കതക് അകത്ത് നിന്ന് അടച്ച നിലയില്‍ കാണപ്പെട്ടത്.

തുടര്‍ന്ന് ടെര്‍മിനലിലെ ശുചീകരണ സ്ത്രീ തൊഴിലാളികളെ വിവരം അറിയിച്ചു. തൊഴിലാളികൾ  എത്തിയാണ് കതക് ബലമായി തുറന്നത്. പോലീസ് നടപടികൾക്ക് ശേഷം മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഇന്നും  മഴ തുടരും : ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും പരക്കെ കനത്ത മഴ തുടരും. ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടമുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ...

മുൻ ഡിജിപി ജേക്കബ് തോമസ് ആര്‍എസ്എസിൽ സജീവമാകാൻ ഒരുങ്ങുന്നു

തിരുവനന്തപുരം : സംസ്ഥാന മുൻ ഡിജിപി ജേക്കബ് തോമസ് ആര്‍എസ്എസിൽ സജീവമാകാൻ ഒരുങ്ങുന്നു.  ഒക്ടോബര്‍ ഒന്നിന് കൊച്ചിയിൽ നടക്കുന്ന ആര്‍എസ്എസ് പദസഞ്ചലനത്തിൽ ഗണവേഷണം അണിഞ്ഞ് പങ്കെടുത്താണ് സജീവമാകുന്നത്. പൊലീസിൽ നിന്ന് വിരമിച്ച ജേക്കബ് തോമസ്...
- Advertisment -

Most Popular

- Advertisement -