Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsശബരിമലയിൽ പരിശോധന...

ശബരിമലയിൽ പരിശോധന ശക്തമാക്കി എക്‌സൈസ് വകുപ്പ്

ശബരിമല: മണ്ഢലകാല മഹോത്സവത്തിനായി ശബരിമല ശ്രീധർമ്മ ശാസ്താ ക്ഷേത്രം നട തുറന്നത് മുതൽ ശക്തമായ പരിശോധന നടപടികളുമായി  എക്‌സൈസ് വകുപ്പ്. മകരവിളക്ക് മഹോത്സവത്തിന് നടതുറന്ന രണ്ടാം ദിനമായ ഡിസംബർ 31 വരെ 224 റെയ്ഡുകളും 53 വാഹന പരിശോധനകളും വകുപ്പ് നടത്തി.

239 ഹോട്ടലുകളും വ്യാപാരസ്ഥാപനങ്ങളും പരിശോധിക്കുകയും  മറ്റ് വകുപ്പുകളുമായി ചേർന്ന് 19 സംയുക്ത പരിശോധനകളും നടത്തി. അനധികൃത പുകയില വില്പനയുമായി ബന്ധപെട്ട് 895 കേസുകളും രജിസ്റ്റർ ചെയ്തു. 12.4 കിലോ പുകയില, 10 ഗ്രാം കഞ്ചാവും പിടിച്ചു. 1,79,000 രൂപ പിഴയും ഈടാക്കി. തുടർന്നുള്ള ദിവസങ്ങളിലും പരിശോധനകൾ തുടരുമെന്ന് പമ്പ എക്‌സൈസ് സി ഐ ശ്യാം കുമാർ അറിയിച്ചു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഝാർഖണ്ഡിൽ നാല് മാവോവാദികളെ ഏറ്റുമുട്ടലിൽ വധിച്ചു

റാഞ്ചി: ഝാർഖണ്ഡിൽ നാല് മാവോയിസ്റ്റുകളെ ഏറ്റുമുട്ടലിൽ വധിച്ച് സുരക്ഷാ സേന.ഝാർഖണ്ഡിലെ വെസ്റ്റ് സിങ്ബും ജില്ലയിൽ തിങ്കളാഴ്ച രാവിലെയോടെയാണ് ഏറ്റുമുട്ടലുണ്ടായതെന്ന് അധികൃതർ അറിയിച്ചു. വെടിവെപ്പിൽ നാല് മാവോവാദികൾ കൊല്ലപ്പെട്ടതായും രണ്ടുപേരെ അറസ്റ്റു ചെയ്തെന്നും സേന...

എം.ജി.സോമൻ അനുസ്മരണവും അമച്വർ നാടകമത്സരവും

തിരുവല്ല:  എം.ജി.സോമൻ അനുസ്മരണാർത്ഥം തിരുവല്ലയിൽ സംഘടിപ്പിക്കുന്ന 2-ാം മത് അഖില കേരള അമച്വർ നാടകമത്സരത്തിലേക്ക് 45 മിനിറ്റ് ദൈർഘ്യമുള്ള നാടകങ്ങൾ അവതരിപ്പിക്കുന്നതിന് അപേക്ഷ ക്ഷണിക്കുന്നു. ഒന്നാം സമ്മാനർഹർക്ക് എവർറോളിംഗ് ട്രോഫിയും അമ്പതിനായിരം രൂപയും രണ്ടാംസ്ഥാനക്കാർക്ക്...
- Advertisment -

Most Popular

- Advertisement -