Wednesday, August 19, 2026
No menu items!

subscribe-youtube-channel

HomeNewsതുകലശ്ശേരിയിൽ വാഹന...

തുകലശ്ശേരിയിൽ വാഹന അപകടം : ഒരാൾക്ക് പരിക്കേറ്റു

തിരുവല്ല : എം. സി റോഡിൽ  തുകലശ്ശേരി ജംഗ്ഷന്  സമീപം ഉണ്ടായ വാഹന അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു. തിരുവനന്തപുരം രംഗക്ഷേത്ര  നാടക  കമ്പനിയിലെ  മിനി ബസ്സു റിനോൾട്ട് കാറും കൂട്ടിയിടിച്ചായിരുന്നു അപകടം ഉണ്ടായത്. ഇന്ന് പുലർച്ചെ 5.30 മണിയോടെ ആയിരുന്നു അപകടം.

നാടകം കഴിഞ്ഞ്  ആലൂവായിൽ നിന്നും തിരുവനന്തപുരത്തേക്ക് പോയ  രംഗക്ഷേത്ര നാടക ബസും തിരുവനന്തപുരത്തു നിന്നും എറണാകുളത്തേക്ക് പോയ  സ്വകാര്യ കാറും കൂട്ടിയിടിച്ചത്. നാടക വാഹനത്തിൽ 16 പേരും കാറിൽ ഭാര്യയും ഭർത്താവും മാത്രമേ ഉണ്ടായിരുന്നുള്ളൂ  കാറിൻ്റെ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിനു കാരണമെന്ന്  നാടകക്കാരനായ ഷിബു പറഞ്ഞു. കാറിൽ സഞ്ചരിച്ച ദമ്പതിന്മാരിൽ പരിക്കേറ്റ ഭാര്യയെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അബദ്ധത്തിൽ കാലിൽ വെടിയേറ്റ ബോളിവുഡ് താരം ഗോവിന്ദ ആശുപത്രിയിൽ

മുംബൈ: സ്വന്തം റിവോൾവറിൽ നിന്നും അബദ്ധത്തിൽ കാലിൽ വെടിയേറ്റ ബോളിവുഡ് താരം ഗോവിന്ദ ആശുപത്രിയിൽ. ചൊവ്വാഴ്ച രാവിലെ 6 മണിയോടെ വീട്ടിൽ വച്ചാണ് സംഭവം. റിവോൾവർ പരിശോധിക്കുന്നതിനിടെ അബദ്ധത്തിൽ വെടിയേൽക്കുകയായിരുന്നു. കാല്‍മുട്ടിന് പരിക്കേറ്റ...

49 തദ്ദേശവാര്‍ഡുകളിൽ ഉപതിരഞ്ഞെടുപ്പ് ജൂലൈ 30 ന്

തിരുവനന്തപുരം : സംസ്ഥാനത്തെ 49 തദ്ദേശവാര്‍ഡുകളിൽ ജൂലൈ 30 ന് ഉപതിരഞ്ഞെടുപ്പ് നടക്കും. വയനാട് ഒഴികെയുള്ള 13 ജില്ലകളിലെ ഒരു ജില്ലാ പഞ്ചായത്ത്, നാല് ബ്ലോക്ക് പഞ്ചായത്ത്, ആറ് മുനിസിപ്പാലിറ്റി, 38 ഗ്രാമപഞ്ചായത്ത്...
- Advertisment -

Most Popular

- Advertisement -