Tuesday, August 18, 2026
No menu items!

subscribe-youtube-channel

HomeNewsതൃശ്ശൂരിൽ വെടിക്കെട്ട്...

തൃശ്ശൂരിൽ വെടിക്കെട്ട് നിർമാണ കേന്ദ്രത്തിൽ സ്ഫോടനം ;മൂന്ന് മരണം; നാൽപ്പതോളം പേർക്ക് പൊള്ളലേറ്റു

തൃശ്ശൂർ : തൃശ്ശൂർ പൂരത്തിന് വെടിക്കെട്ട് സാമഗ്രികൾ നിർമിക്കുന്നിടത്ത് സ്‌ഫോടനം.മൂന്ന് പേർ മരിച്ചു. 40 ഓളംപേർക്ക് പൊള്ളലേറ്റു.തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട് ഒരുക്കുന്ന മുണ്ടത്തിക്കോടുള്ള പടക്ക നിർമാണ കേന്ദ്രത്തിൽ ആണ് അപകടം.ഗുരുതരമായി പരിക്കേറ്റ അഞ്ചുപേരെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

രക്ഷാപ്രവർത്തനത്തിനായി പോലീസും ഫയർഫോഴ്സും ആംബുലൻസുകളും സ്ഥലത്തെത്തിയിട്ടുണ്ട്.രക്ഷാപ്രവര്‍ത്തനത്തിനിടെയും സ്‌ഫോടനം ഉണ്ടായി.വെടിക്കെട്ടിന്റെ പ്രധാന ചുമതലക്കാരനായ സതീശൻ ഉൾപ്പെടെയുള്ളവർക്കാണ് പൊള്ളലേറ്റത്. അഞ്ച് താത്ക്കാലിക പുരകളിലായാണ് പടക്ക നിർമാണം നടന്നത്. ചെറിയ വഴിയായതിനാൽ സമീപത്തെ മതിൽ തകർത്താണ് ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തിയത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മൂർഖൻ പാമ്പിനെ വരുതിയിലാക്കി ടോവിനോ തോമസ് : സർപ്പ ടീമിന്റെ അംബാസിഡർ ആയി നടൻ

കൊല്ലം : വനം വകുപ്പിന്റെ 'സർപ്പ' എന്ന മൊബൈൽ ആപ്ലിക്കേഷനിലൂടെ ജനവാസകേന്ദ്രങ്ങളിൽ അപകടകരമായി എത്തിപ്പെടുന്ന വിഷപ്പാമ്പുകളെ സുരക്ഷിതമായി പിടികൂടി നീക്കം ചെയ്യുന്ന പ്രവർത്തനങ്ങളിൽ നടൻ ടോവിനോ തോമസ് പങ്കാളിയായി വനം വകുപ്പിൻ്റെ വിദഗ്ധ...

കുവൈത്തിലെ വിഷമദ്യ ദുരന്തം : കണ്ണൂര്‍ സ്വദേശിയുടെ മൃതദേഹം ഇന്ന് നാട്ടില്‍ എത്തിക്കും

കണ്ണൂർ : കുവൈത്തിലെ വിഷമദ്യ ദുരന്തത്തില്‍ മരിച്ച കണ്ണൂര്‍ ഇരണാവ് സ്വദേശി സച്ചിന്റെ മൃതദേഹം ഇന്ന് നാട്ടില്‍ എത്തിക്കും.സച്ചിന്‍ മരിച്ചെന്ന വിവരം വ്യാഴാഴ്ച്ച രാത്രിയാണ് ബന്ധുക്കള്‍ക്ക് ലഭിച്ചത്. ദുരന്തത്തിൽ കൂടുതൽ മലയാളികൾ ഉൾപ്പെട്ടിട്ടുണ്ടെന്നാണ്...
- Advertisment -

Most Popular

- Advertisement -