Tuesday, August 25, 2026
No menu items!

subscribe-youtube-channel

HomeSpiritualതെക്കേക്കര മാടപ്പള്ളിക്കാവ്...

തെക്കേക്കര മാടപ്പള്ളിക്കാവ് ഭഗവതിക്ഷേത്രത്തിലെ പത്താമുദയ മഹോത്സവവും ശ്രീമദ് ദേവീ ഭാഗവത നവാഹജ്ഞവും ഇന്ന് സമാപിക്കും

തിരുവല്ല: കുഴുവേലിപ്പുറം തെക്കേക്കര മാടപ്പള്ളിക്കാവ് ശ്രീഭഗവതിക്ഷേത്രത്തിലെ പത്താമുദയ മഹോത്സവവും ശ്രീമദ് ദേവീ ഭാഗവത നവാഹജ്ഞവും ഇന്ന് സമാപിക്കും. ഏപ്രിൽ 14-നാണ് ആരംഭിച്ചത്. ക്ഷേത്രം തന്ത്രി എം എൻ ഗോപാലൻ തന്ത്രികൾ, മേൽശാന്തി കെ പി പ്രസാദ്, രണ്ടാം ശാന്തി ശംഭുനാഥ് എന്നിവരുടെ മുഖ്യ കാർമ്മികത്വത്തിൽ വിശേഷാൽ പൂജകൾ നടന്നു. ഇന്നലെ  ക്ഷേത്രത്തിലെ ചടങ്ങുകൾക്ക് ശേഷം രാത്രിയിൽ പള്ളിവേട്ട പുറപ്പാട്, പള്ളി നായാട്ട്, പള്ളി നിദ്രയും നടന്നു.

ക്ഷേത്രത്തിൽ ഇന്ന് രാവിലെ 9 -ന് കുങ്കുമ കലശപൂജ, 10-ന് മണിദ്വീപവർണ്ണനം, പ്രാകാരവിളക്ക്, 11-ന് പാരായണ സമർപ്പണം തുടർന്ന് അവഭ്യഥസ്നാനം, 11.30-ന് യജ്ഞ സമർപ്പണം, മംഗളാരതി, 12-ന് മഹാപ്രസാദമൂട്ട്, രാത്രി 7.15-ന് ആറാട്ടിന് പുറപ്പാട്, 7.30-ന് താലപ്പൊലി എഴുന്നെള്ളിപ്പ് (കാരയ്ക്കൽ പേച്ചി അമ്മൻ കോവിൽ നിന്നും), 10-ന് ആറാട്ട്, 10.30-ന് ആറാട്ട് എഴുന്നെള്ളിപ്പ്, 11.30- ന് മഹാഗുരുതി എന്നിവയോടു കൂടി സമാപിക്കും. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മലയാലപ്പുഴ വടക്കുപുറത്ത് ക്വാറി പ്രവർത്തനം അനുവദിക്കാനാകില്ല – പ്രദേശവാസികൾ

പത്തനംതിട്ട : മലയാലപ്പുഴ വടക്കുപുറത്ത് ക്വാറി പ്രവർത്തനം വീണ്ടും ആരംഭിക്കാനുള്ള നീക്കത്തിൽ പ്രതിഷേധം ശക്തമാകുന്നു. മുമ്പ് പ്രദേശത്തു നിയമവിരുദ്ധമായി അംഗീകാരം നേടി ഒരു ക്വാറി പ്രവർത്തിക്കാൻ തുടങ്ങിയതുമായി ബന്ധപ്പെട്ടു പ്രദേശവാസികൾ സംഘടിച്ചു പ്രക്ഷോഭവുമായി...

രാഹുലിനും പ്രയങ്കയ്ക്കും ഏതിരായ പോസ്റ്ററുകളിൽ അന്വേഷണം

വയനാട് : മുഖ്യമന്ത്രി തർക്കത്തിനിടെ വയനാട്ടിൽ രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും ഏതിരായ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ട സംഭവത്തിൽ അന്വേഷണം ആരംഭിച്ച് കൽപ്പറ്റ പോലീസ്.ടി. സിദ്ധിഖ് എംഎൽഎ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത് ....
- Advertisment -

Most Popular

- Advertisement -