ചിങ്ങം ഒന്നിന് ഉഷഃപൂജയ്ക്ക് ശേഷം ശബരിമല ഉൾക്കഴകത്തെ തിരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പും നടക്കും. ചിങ്ങം ഒന്നു മുതൽ വൈകിട്ട് ദീപാരാധനയ്ക്ക് ശേഷം പതിനെട്ടാംപടിയിൽ പടിപൂജയും ഉണ്ടായിരിക്കും. ചിങ്ങമാസ പൂജകൾ പൂർത്തിയാക്കി ഓഗസ്റ്റ് 21ന് രാത്രി 10 മണിക്ക് നട അടയ്ക്കും. തുടർന്ന് ഓണം പൂജകൾക്കായി ഓഗസ്റ്റ് 24ന് വീണ്ടും നട തുറക്കും. ശബരിമല ദർശനത്തിന് എത്തുന്ന ഭക്തർ ഔദ്യോഗിക വെബ്സൈറ്റ് വഴി മുൻകൂട്ടി വെർച്വൽ ക്യൂ ബുക്ക് ചെയ്യത് എത്തേണ്ടതാണ്.

ചിങ്ങമാസ പൂജ : ശബരിമല ക്ഷേത്രനട തുറന്നു




