Tuesday, August 18, 2026
No menu items!

subscribe-youtube-channel

HomeNewsKochiവിദ്യാർഥിയുടെ ആത്മഹത്യ...

വിദ്യാർഥിയുടെ ആത്മഹത്യ : കോതമംഗലം എംഎ കോളേജിൽ പ്രതിഷേധം

കൊച്ചി : കോതമംഗലം എംഎ കോളേജിലെ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയിൽ വിദ്യാർഥി പ്രതിഷേധം ശക്തമാകുന്നു. കോതമംഗലം മാർ അതനേഷ്യസ് എൻജിനീയറിങ് കോളജിലെ ബി.ടെക് മൂന്നാം വർഷ വിദ്യാർഥിയായ അരുണാചൽ പ്രദേശ് സ്വദേശി മിച്ചി മാർപ്പുവിനെ(21)കഴിഞ്ഞ ദിവസമാണ് താമസ സ്ഥലത്ത് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.

അരുണാചൽ പ്രദേശിൽനിന്ന് കേന്ദ്ര സ്കോളർഷിപ്പോടെ ഉന്നതപഠനത്തിനെത്തിയ മിച്ചി മാർപ്പുവിനെ ഒരുമാസമായി  ക്ലാസില്‍ കയറ്റിയില്ലെന്നും ഇയര്‍ ബാക്ക് ഭയന്നാണ് വിദ്യാര്‍ത്ഥി ജീവനൊടുക്കിയതെന്ന് സഹപാഠികള്‍ ആരോപിച്ചിരുന്നു.മിച്ചിയുടെ മരണത്തിൽ കോളജ് അധികൃതര്‍ ഉത്തരവാദിത്തം ഏറ്റെടുക്കുക, കുടുംബത്തിന് നഷ്ടപരിഹാരം നൽകുക, വിദ്യാർഥിയുടെ മരണത്തിന് ഉത്തരവാദികളായവർക്കെതിരെ നടപടികൾ സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് വിദ്യാർഥികൾ ഉന്നയിക്കുന്നത് .

നിലവിൽ പോലീസിന്റെയും വിദ്യാർഥി സംഘടനാ നേതാക്കളുടെയും മധ്യസ്ഥതയിൽ അനുനയ നീക്കങ്ങൾ നടന്നുവരികയാണ്.തങ്ങളുടെ ആവശ്യങ്ങള്‍ മുഴുവന്‍ അംഗീകരിക്കണമെന്നും അല്ലാത്തപക്ഷം സമരം തുടരുമെന്നുമാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്.

 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഇടുക്കിയിൽ മന്ത്രി റോഷി അഗസ്റ്റിനെ പരാജയപ്പെടുത്താന്‍ പി ജെ ജോസഫിനെ മത്സരിപ്പിക്കാന്‍ നീക്കം

തിരുവനന്തപുരം: ഇടുക്കി നിയമസഭാ മണ്ഡലത്തില്‍ മന്ത്രി റോഷി അഗസ്റ്റിനെ പരാജയപ്പെടുത്താന്‍ കേരള കോണ്‍ഗ്രസ് നേതാവ് പി ജെ ജോസഫിനെ മത്സരിപ്പിക്കാന്‍ നീക്കവുമായി യുഡിഎഫ് . റോഷിക്കെതിരെ തന്ത്രപരമായ നീക്കം എന്ന നിലയിലാണ് കോണ്‍ഗ്രസില്‍...

എസ്.സി., എസ്.ടി. വിഭാഗക്കാർക്കായി നവംബർ 15ന് തൊഴിൽമേള

തിരുവനന്തപുരം : നാഷണൽ എംപ്ലോയ്‌മെന്റ് സർവീസ് വകുപ്പ് എസ്.സി./ എസ്.ടി. വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്കായി സമന്വയ പദ്ധതിപ്രകാരം നടത്തിവരുന്ന 2025-26 സാമ്പത്തികവർഷത്തെ തൊഴിൽ മേള നവംബർ 15 നു തിരുവനന്തപുരം പ്രൊഫഷണൽ & എക്സിക്യൂട്ടിവ്...
- Advertisment -

Most Popular

- Advertisement -