തിരുവനന്തപുരം : പിഎസ്‍സി നിയമന തട്ടിപ്പില്‍ ശക്തമായ ഇടപെടലുമായി ഗവർണർ .പി.എസ്.സി. സെക്രട്ടറിയെ വിളിച്ചുവരുത്തി ഗവർണർ രാജേന്ദ്ര ആർലേക്കർ വിശദീകരണം തേടി. വെള്ളിയാഴ്ച വൈകുന്നേരമാണ് പി.എസ്.സി. സെക്രട്ടറി സാജു ജോർജ് ലോക്ഭവനിലെത്തിയത് .പരീക്ഷാക്രമക്കേട് പരാതികളിൽ സ്വീകരിച്ച നടപടികൾ വിശദീകരിച്ചു .അതേസമയം, പിഎസ്എസി നിയമന ക്രമക്കേട് സംബന്ധിച്ച പ്രത്യേക അന്വേഷണ സംഘത്തിന‍്റെ മൊഴിയെടുപ്പ് തുടരുകയാണ്.





