Sunday, August 23, 2026
No menu items!

subscribe-youtube-channel

HomeNewsKottayamമള്ളിയൂർ വിനായക...

മള്ളിയൂർ വിനായക ചതുർഥി സെപ്റ്റബർ 8-ന് കൊടിയേറും

കോട്ടയം: മള്ളിയൂർ മഹാഗണപതി ക്ഷേത്രത്തിലെ വിനായക ചതുർഥി ഉത്സവത്തിന് സെപ്റ്റബർ 8-ന് കൊടിയേറും. എട്ടു ദിവസത്തെ ഉത്സവം മള്ളിയൂർ തീർഥാടന കാലം എന്ന നിലയിലാണ് ആഘോഷിക്കുന്നത്. സെപ്റ്റംബർ 15-ന് ആറാട്ടോടെ സമാപിക്കും. 14-നാണ് പള്ളിവേട്ടയും, വിനായക ചതുർഥിയും. ചതുർഥി ദിവസം 10,008 നാളികേരത്തിന്റെ മഹാഗണപതി ഹോമം, ഗജപൂജ, ആനയൂട്ട് എന്നിവ ഉണ്ടാകും.

സെപ്റ്റംബർ 9 മുതൽ 13 വരെ ദിവസവും ശ്രീബലി എഴുന്നള്ളത്ത്, വിശേഷാൽ അഭിഷേകം, ഉത്സവബലി, വിളക്ക് എഴുന്നള്ളത്ത് തുടങ്ങിയവ ചടങ്ങിന്റെ ഭാഗമാകും.

ചതുർത്ഥി ദിനത്തിൽ രാവിലെ 5.30-ന് മള്ളിയൂർ പരമേശ്വരൻ നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിൽ 10,008 നാളികേര അഗ്നിശുദ്ധിയിൽ അർപ്പിക്കുന്ന മഹാഗണപതി ഹോമം തുടങ്ങും. തുടർന്ന് ഗജപൂജയും, ആനയൂട്ടും നടക്കും. പെരുവനം കുട്ടൻ മാരാരുടെ നേതൃത്വത്തിൽ 120 – ഓളം കാലാകാരന്മാർ മേളപ്രപഞ്ചം തീർക്കും.

സെപ്റ്റംബർ 8-ന് രാവിലെ ഗണപതി ഹോമം, പഞ്ചവാദ്യം, കളഭാഭിഷേകം എന്നിവയ്ക്ക് ശേഷം 10.30-ന് തന്ത്രി മനയത്താറ്റില്ലത്ത് ആര്യൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ കൊടിയേറ്റ്. വൈകിട്ട് തൃത്തായമ്പക. സെപ്റ്റംബർ 10-ന് ഭക്തി ഗാനസന്ധ്യ, 12-ന് സംഗീത സദസ്സ്, 15-ന് കൊടിയിറക്ക് തുടർന്ന് ആറാട്ട് എന്നിവ നടക്കും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വിജ്ഞാന കേരളം : ചേര്‍ത്തല മൈക്രോ തൊഴില്‍ മേള  ജൂണ്‍ 14 ന്

ആലപ്പുഴ :  വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി തൈക്കാട്ടുശ്ശേരി, പട്ടണക്കാട് ബ്ലോക്കുകളും ചേര്‍ത്തല നഗരസഭയും ചേര്‍ന്നുള്ള ക്ലസ്റ്ററിലെ മൈക്രോ തൊഴില്‍ മേള ജൂണ്‍ 14 ന് രാവിലെ 9.30 മുതല്‍ ചേര്‍ത്തല ഗവ...

മിഠായി രൂപത്തിലുള്ള ലഹരിയുമായി മൂന്ന് തമിഴ്‌നാട് സ്വദേശികൾ അറസ്റ്റിൽ

തിരുവനന്തപുരം : മിഠായി രൂപത്തിലുള്ള ലഹരിയടങ്ങിയ പാഴ്‌സലുമായി മൂന്ന് തമിഴ്‌നാട് സ്വദേശികൾ അറസ്റ്റിൽ. പ്രശാന്ത്, ഗണേഷ് , മാർഗ്ഗ എന്നിവരാണ് പിടിയിലായത്. തിരുവനന്തപുരം റൂറൽ എസ്പിക്ക് കിട്ടിയ രഹസ്യ വിവരത്തെ തുടർന്ന് ഡാൻസാഫ്...
- Advertisment -

Most Popular

- Advertisement -