ജറുസലേം : ഇറാൻ തന്റെ മകനെ വധിക്കാൻ ഇറാൻ ശ്രമിച്ചതായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വെളിപ്പെടുത്തി.ഇസ്രയേൽ ചാനലിന് ഫോണിലൂടെ നൽകിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തൽ .തന്റെ മക്കളിലൊരാളെ കൊല്ലാൻ ഇറാൻ ലക്ഷ്യമിട്ടതായും ഇത് വിശ്വസിക്കാൻ കഴിയാത്തൊരു സംഭവമാണെന്നും നെതന്യാഹു പറഞ്ഞു.
രണ്ട് മക്കളാണ് നെതന്യാഹുവിനുള്ളത്. എന്നാൽ സുരക്ഷാ കാരണങ്ങളാൽ ആർക്കുനേരെയാണ് വധശ്രമം നടന്നതെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. ഇസ്രയേലും ഇറാനും തമ്മിലുള്ള സംഘർഷം അതീവ ഗുരുതരമായി തുടരുന്ന പശ്ചാത്തലത്തിലാണ് ഇറാനെതിരായി ഇസ്രയേൽ പ്രധാനമന്ത്രിയുടെ വെളിപ്പെടുത്തൽ.





