Saturday, December 13, 2025
No menu items!

subscribe-youtube-channel

HomeNewsThiruvallaമലയാള കാവ്യസാഹിതി...

മലയാള കാവ്യസാഹിതി പത്തനംതിട്ട ജില്ലാ സമിതി യോഗം

തിരുവല്ല : മലയാള കാവ്യസാഹിതി പത്തനംതിട്ട ജില്ലാ സമിതിയുടെ യോഗം തിരുവല്ല മതിൽഭാഗത്തുള്ള എഴുത്തും വായനയും ബുക്സ്റ്റാൾ ഹാളിൽ  നടന്നു. ജില്ലാ സമിതി അധ്യക്ഷൻ വർഗീസ് പാറടയിൽ അധ്യക്ഷത വഹിച്ചു.

സാഹിത്യവിഷയങ്ങളെപ്പറ്റി അംഗങ്ങൾ ചർച്ച ചെയ്തു. പുതുകവിതകളായിരുന്നു ചർച്ചാവിഷയം. തുടർന്നു നടന്ന കവിയരങ്ങിൽ അംഗങ്ങൾ സ്വന്തം കവിതകൾ അവതരിപ്പിച്ചു.

കഥകളിയിലെയും നാടകത്തിലെയും ഓർമകൾ അംഗങ്ങൾ പങ്കുവച്ചു. ചലച്ചിത്രാനുഭവങ്ങളും ചർച്ച ചെയ്തു.

സെക്രട്ടറി മോഹനകുമാർ കണിയാന്തറ, വൈസ് പ്രസിഡൻ്റ് ജയൻ തനിമ, തിരുവല്ല രാജഗോപാൽ, അടൂർ ശശിധരൻ, ഗോപാലകൃഷ്ണൻ ഉണ്ണിത്താൻ എന്നിവർ യോഗത്തിൽ പങ്കെടുത്തു. അടുത്ത യോഗം ഒക്ടോബർ – നവംബർ മാസത്തിൽ നടത്തുമെന്ന് സംഘാടകർ അറിയിച്ചു 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ആർപിഎഫ് ഉദ്യോഗസ്ഥനു നേരെ ആക്രമണം

കണ്ണൂര്‍ : കണ്ണൂർ റെയില്‍വേ സ്റ്റേഷനില്‍ ആര്‍പിഎഫ് ഉദ്യോഗസ്ഥന് നേരെ ആക്രമണം.കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ ശശിധരനെയാണ് റെയിൽവേ ഗെയ്റ്റ് കീപ്പർ മമ്പറം സ്വദേശി ധനേഷ് ആക്രമിച്ചത് .പ്ലാറ്റ്‌ഫോമില്‍ അനധികൃതമായി ഉറങ്ങിയത് ചോദ്യം...

ജോര്‍ദാനിൽ വെടിയേറ്റ് മരിച്ച മലയാളിയുടെ മൃതദേഹം വീട്ടിലെത്തിച്ചു

തിരുവനന്തപുരം : ജോര്‍ദാനിൽ വെടിയേറ്റ് മരിച്ച മലയാളി തുമ്പ സ്വദേശി തോമസ് ഗബ്രിയേലിന്റെ മൃതദേഹം വീട്ടിലെത്തിച്ചു.പുലർച്ചെ തിരുവനന്തപുരം വിമാനത്താവളത്തിൽ വച്ച് മൃതദേഹം ബന്ധുക്ക‍ൾ ഏറ്റുവാങ്ങി. തുമ്പ സെന്റ് ജോണ്‍സ് ദേവാലയത്തിലാണ് സംസ്‌കാരം. ഫെബ്രുവരി...
- Advertisment -

Most Popular

- Advertisement -