Wednesday, April 23, 2025
No menu items!

subscribe-youtube-channel

HomeNewsവയനാട് :...

വയനാട് : ഇവാൻജലിക്കൽ സഭ സഹായം നൽകും

തിരുവല്ല : വയനാട് ജില്ലയിലെ ചൂരൽമല, മുണ്ടക്കൈ പ്രദേശങ്ങളുടെ പുനരധിവാസത്തിന് അടിയന്തര പ്രാധാന്യം നൽകി സാമ്പത്തിക സഹായം ഉൾപ്പെടെയുള്ള സാധ്യമായ എല്ലാ സഹായങ്ങളും നൽകുമെന്ന്  സെൻറ് തോമസ് ഇവാൻജലിക്കൽ ചർച്ച് ഓഫ് ഇൻഡ്യ  പ്രിസൈഡിംങ്ങ് ബിഷപ്പ് ഡോ. തോമസ് ഏബ്രഹാം. മരണമടഞ്ഞവരുടെ ബന്ധുക്കളെ ബിഷപ് അനുശോചനം അറിയിച്ചു.

സ്വന്തം ജീവൻ പണയം വച്ച് ജീവൻ രക്ഷാ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന എല്ലാവരെയും അഭിനന്ദിക്കുകയും ചെയ്തു. പ്രാഥമീകമായി ബാംഗ്ലൂർ ഇടവക സമാഹരിച്ച അവശ്യ വസ്തുക്കൾ ബാംഗ്ലൂർ സെന്റെർ പ്രസിഡണ്ട്  ലാജി വർഗീസിന്റെ നേതൃത്വത്തിൽ വയനാട് ജില്ലാ ഭരണകുടത്തിന് കൈമാറി.

സഭയുടെ യുവജന പ്രവർത്തന ബോർഡ്, നോർത്ത് കേരള ഡയോസിസ് യൂത്ത്സ് യൂണിയൻ, നിലമ്പൂർ സെന്റെർ യൂത്ത്സ് യൂണിയനുകൾ ചേർന്ന് പദ്ധതികൾക്ക് നേതൃത്വം നൽകും.  ഭവനങ്ങൾ നഷ്ടപ്പെട്ടവർക്ക്  അടിയന്തരമായി നിർമ്മിച്ചു നൽകുന്നതിനുള്ള നടപടികൾ ആരംഭിച്ചതായും, ഓഗസ്റ്റ് 4 -ന് ഞായറാഴ്ച്ച സഭയിലെ എല്ലാ ആരാധനാലയങ്ങളിലും പ്രത്യേക പ്രാർത്ഥന ക്രമീകരിച്ചിട്ടുണ്ടെന്നും സഭാ സെക്രട്ടറി ഏബ്രഹാം ജോർജ്, വൈദിക ട്രസ്റ്റി പി.ടി മാത്യു എന്നിവർ അറിയിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പ്രൊഫഷണൽ നാടകോത്സവത്തിന് ചെത്തിപ്പുഴ സർഗക്ഷേത്ര അങ്കണം ഒരുങ്ങി.

ചങ്ങനാശ്ശേരി: സെൻറ് ചാവറ ട്രോഫി - ഇടിമണ്ണിക്കൽ - യവനിക സീസൺ 3 പ്രൊഫഷണൽ നാടകോത്സവത്തിന് ചെത്തിപ്പുഴ സർഗക്ഷേത്ര അങ്കണത്തിലെ തേവർകാട് പ്രൊഫസർ റ്റി.റ്റി ചാക്കോ നഗർ ഒരുങ്ങി. ചലച്ചിത്ര താരവും ചലച്ചിത്ര...

എസ്എസ്എൽസി പരീക്ഷാഫലം മേയ് 8ന്

തിരുവനന്തപുരം : ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാഫലം മേയ് 8ന് പ്രഖ്യാപിക്കും. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 11 ദിവസം മുന്‍പാണ് ഇത്തവണ ഫല പ്രഖ്യാപനം. രണ്ടാം വർഷ ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി...
- Advertisment -

Most Popular

- Advertisement -