Wednesday, August 12, 2026
No menu items!

subscribe-youtube-channel

HomeNewsPathanamthittaസ്പെഷ്യല്‍ സ്കൂള്‍...

സ്പെഷ്യല്‍ സ്കൂള്‍ കായികമേള പത്തനംതിട്ടയില്‍

പത്തനംതിട്ട : മണക്കാല ദീപ്തി സ്പെഷൽ സ്കൂള്‍ ആന്‍ഡ് റീഹാബിലിറ്റേഷന്‍  സെന്റര്‍ സംഘടിപ്പിക്കുന്ന ‍‍ഡോ. ടി. ജി.കോശി മെമ്മോറിയല്‍ എ സോണ്‍ സ്പെഷൽ സ്കൂള്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ് ഈ മാസം 9 ന് കൊടുമണ്‍ ഇഎംഎസ് സ്റ്റേഡിയത്തില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു

പത്തനംതിട്ട, ആലപ്പുഴ, കൊല്ലം ജില്ലകളിലെ മത്സരാര്‍ത്ഥികൾ പങ്കെടുക്കും. ആകെ 13 സ്ഥാപനങ്ങളിലെ ശാരീരിക – മാനസിക പരിമിതികള്‍ ഉള്ള വിദ്യാര്‍ത്ഥികളാണ് കായിക മേളയില്‍ മാറ്റുരക്കുന്നത്.  മത്സരാര്‍ത്ഥികളും ഒഫീഷ്യലുകളുമടക്കം 400 പേര്‍ പങ്കെടുക്കും. കിഡ്സ്, ജൂനിയര്‍, സബ് ജൂനിയര്‍, സീനിയര്‍, സൂപ്പര്‍ സീനിയര്‍, മെന്‍ ആന്‍ഡ് വുമണ്‍, സിവിയര്‍ കാറ്റഗറി വിഭാഗത്തിലാണ് മത്സരം

രാവിലെ 8.30ന് ജില്ലാ കലക്ടര്‍ എസ്. പ്രേം കൃഷ്ണന്‍  കായികമേള ഉദ്ഘാടനം ചെയ്യും. റവ സാം ജി . കോശി അധ്യക്ഷത വഹിക്കും. ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് കെ. അനില്‍കുമാര്‍ കായിക സന്ദേശം നല്‍കും.

വാര്‍ത്താ സമ്മേളനത്തില്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. സൂസന്‍ മാത്യു, അഡ്മിനിസ്ട്രേറ്റര്‍ ഡോ. ഷിബു തോമസ്, കായികാധ്യാപകന്‍ എസ്പ്രവീണ്‍ , റജീന, അഞ്ജന എന്നിവര്‍ പങ്കെടുത്തു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഉപരാഷ്‌ട്രപതി തെരഞ്ഞെടുപ്പ് സെപ്തംബർ ഒൻപതിന്

ന്യൂഡൽഹി : ഉപരാഷ്‌ട്രപതി സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് സെപ്തംബർ ഒൻപതിന്. അന്നുതന്നെ ഫലപ്രഖ്യാപനവുമുണ്ടാകും. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനാണ് തിരഞ്ഞെടുപ്പിന്റെ തീയതി പ്രഖ്യാപിച്ചത് .ഓഗസ്റ്റ് 21 വരെ നാമനിർദേശപത്രികകൾ സ്വീകരിക്കും. പത്രികകൾ പിൻവലിക്കേണ്ട അവസാന തീയതി...

പാണ്ടനാട് –  ബുധനൂർ റോഡിൽ ഒരു ആഴ്ചത്തേക്ക് വാഹനഗതാഗതം നിരോധിച്ചു

ചെങ്ങന്നൂർ : പാണ്ടനാട് -  ബുധനൂർ റോഡിൽ ബുധനൂർ മുതൽ പെരിങ്ങലിപ്പുറം വരെയുള്ള ഭാഗത്ത് നിർമ്മാണ പ്രവൃത്തികൾ നടക്കുന്നതിനാൽ ഇന്ന് മുതൽ ഒരു ആഴ്ചത്തേക്ക് വാഹനഗതാഗതം നിരോധിച്ചു. നിർമ്മാണ പ്രവൃത്തനങ്ങളിലെ സുരക്ഷാ കൃത്യമായി പാലിക്കേണ്ടതിനാൽ...
- Advertisment -

Most Popular

- Advertisement -