Thursday, July 31, 2025
No menu items!

subscribe-youtube-channel

HomeNewsവിശ്വകർമ്മ ജനമുന്നേറ്റ...

വിശ്വകർമ്മ ജനമുന്നേറ്റ യാത്ര  ജില്ലയിൽ ഇന്നും നാളെയും

പത്തനംതിട്ട: വിശ്വകർമ്മ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ കാസർകോട് നിന്നും ആരംഭിച്ച വിശ്വകർമ്മ ജനമുന്നേറ്റ യാത്ര മാർച്ച്‌ 29,30 തീയതികളിൽ ജില്ലയിൽ പര്യടനം നടത്തും.സാമൂഹിക നീതി, അവസര സമത്വം, ഭരണ പങ്കാളിത്തം, വിശ്വകർമ്മ  ദിനം സമ്പൂർണ അവധിയാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു വി.എസ്.എസ് സംസ്ഥാന പ്രസിഡന്റ്‌ അഡ്വ. ടി.ആർ. മധു നയിക്കുന്ന ജനമുന്നേറ്റ യാത്ര 31നു തിരുവനന്തപുരത്ത് സമാപിക്കും.

29നു വൈകിട്ട് 3നു പത്തനംതിട്ട ജില്ലയിൽ പ്രവേശിക്കുന്ന യാത്രയെ ഇടിഞ്ഞില്ലത്തു നിന്നും വി എസ് എസ് തിരുവല്ല താലൂക് യുണിയന്റെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകും. തുടർന്ന് കുറ്റൂർ പഞ്ചായത്ത്‌ ഹാളിൽ നടക്കുന്ന പൊതുസമ്മേളനം അഡ്വ. ടി ആർ മധു ഉദ്ഘാടനം ചെയ്യും.

30നു രാവിലെ 10ന് പന്തളം മണികണ്ഠനാൽത്തറയിൽ എത്തിച്ചേരുന്ന യാത്രയ്ക്ക് അടൂർ താലൂക്ക് യൂണിയന്റെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകും. പൊതു സമ്മേളനം നവരാത്രി മണ്ഡപത്തിൽ നടക്കുന്നത്. ജനമുന്നേറ്റ യാത്രയിൽ സംസ്ഥാന ജനറൽ സെക്രട്ടറി വിനോദ് തച്ചുവേലിൽ, സംസ്ഥാന കൗൺസിലർമാർ, മഹിളാ സംഘം, യുവജന ഫെഡറേഷൻ സംസ്ഥാന ഭാരവാഹികൾ എന്നിവർ പങ്കെടുക്കും.

ജന മുന്നേറ്റ യാത്രയ്ക്ക് വാഹനറാലി, താലപ്പൊലി, വാദ്യമേളങ്ങൾ എന്നിവയുടെ അകമ്പടിയോടെ വിവിധ താലൂക്ക് യുണിയകളിൽ നിന്നുള്ള ആയിരക്കണക്കിന് പ്രവർത്തകരുടെ നേതൃത്വത്തിൽ ആവേശപൂർണ്ണമായ സ്വീകരണമാണ്  ജില്ലയിലെ രണ്ടു കേന്ദ്രങ്ങളിലും ഒരുക്കിയിരിക്കുന്നതെന്നു വി.എസ്.എസ് പത്തനംതിട്ട ജില്ലാ സെക്രട്ടറി എസ്.അജിത്, ജില്ലാ പ്രസിഡന്റ്‌ ഇൻചാർജ് അശോക് കുമാർ പമ്പ എന്നിവർ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ബസിൽ നിന്ന് റോ‍ഡിലേക്ക് തെറിച്ച് വീണ് യാത്രക്കാരി മരിച്ചു

ഇടുക്കി : വളവ് തിരിയുന്നതിനിടെ കെഎസ്ആർടിസി ബസിൽ നിന്ന് തെറിച്ചു വീണ് യാത്രക്കാരി മരിച്ചു .ഉപ്പുതറ ചീന്തലാർ ഒന്നാം ഡിവിഷനിൽ സ്വർണ്ണമ്മ ആണ് മരിച്ചത്. ഇന്ന് രാവിലെ കുട്ടിക്കാനം-കട്ടപ്പന റൂട്ടിൽ ചിന്നാർ നാലാംമയിൽ...

Kerala Lottery Result : 05/04/2024 Nirmal NR 374

1st Prize Rs.7,000,000/- NG 994936 (KANHANGAD) Consolation Prize Rs.8,000/- NA 994936 NB 994936 NC 994936 ND 994936 NE 994936 NF 994936 NH 994936 NJ 994936 NK 994936...
- Advertisment -

Most Popular

- Advertisement -