Wednesday, December 24, 2025
No menu items!

subscribe-youtube-channel

HomeNewsKannurകാരണവർ ...

കാരണവർ വധകേസ് പ്രതി ഷെറിനെതിരെ സഹതടവുകാരിയെ മർദിച്ച കേസ്

കണ്ണൂർ : ഭാസ്‌കര കാരണവർ വധകേസ് പ്രതി ഷെറിനെതിരെ വീണ്ടും കേസ്. സഹതടവുകാരിയായ വിദേശ വനിതയെ അക്രമിച്ചു എന്നാണ് കേസ്.ജയിൽ ഉപദേശക സമിതിയുടെ ശുപാർശ പ്രകാരം ശിക്ഷാ ഇളവ് നൽകാൻ മന്ത്രിസഭ തീരുമാനം എടുത്തതിനു പിന്നാലെയാണ് ഷെറിനെതിരെ കേസെടുത്തിരിക്കുന്നത്. ഈ ശുപാര്‍ശ ഗവര്‍ണറുടെ പരിഗണനയിലിരിക്കുകയാണ്.

ഈ മാസം 24ന് കുടിവെള്ളമെടുക്കാനായി പോയ വിദേശ വനിതയെ ഷെറിനും മറ്റൊരു തടവുകാരിയും ചേര്‍ന്ന് തടഞ്ഞുവെക്കുകയും ഭീഷണിപ്പെടുത്തുകയും അക്രമിക്കുകയും ചെയ്തുവെന്നാണ് എഫ് ഐ ആർ .സഹതടവുകാരുമായും ഉദ്യോഗസ്ഥരുമായും ജയിലിൽ പ്രശ്നങ്ങളുണ്ടാക്കിയതിനാൽ ഷെറിനെ നാലു തവണ ജയിൽ മാറ്റിയിരുന്നു.ഷെറിന് മാനസാന്തരം വന്നെന്നും നല്ല നടപ്പെന്നും വിലയിരുത്തിയായിരുന്നു കണ്ണൂർ ജയിൽ ഉപദേശക സമിതി ശിക്ഷാ ഇളവ് നൽകാൻ ശുപാർശ നൽകിയത്.തുടർന്ന് ഷെറിന് ശിക്ഷായിളവ് നല്‍കാൻ മന്ത്രിസഭ തീരുമാനിക്കുകയായിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ജനാധിപത്യത്തിന്റെ കരുത്ത് യുവ വോട്ടര്‍മാര്‍ : ജില്ലാ കലക്ടര്‍

പത്തനംതിട്ട : ഇന്ത്യയുടെ ജനാധിപത്യത്തിന് കരുത്ത് പകരുന്നത് യുവവോട്ടര്‍മാരെന്ന് ജില്ലാ കലക്ടര്‍ എസ്. പ്രേം കൃഷ്ണന്‍.  സ്വീപ് ( സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എഡ്യുക്കേഷന്‍ ആന്‍ഡ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍) ന്റെ ഭാഗമായി പത്തനംതിട്ട കാതോലിക്കേറ്റ്...

ശബരിമല : ഡോളി തൊഴിലാളി സമരം പിൻവലിച്ചു

ശബരിമല: ശബരിമലയിൽ ഡോളിക്ക് പ്രീപെയ്ഡ് സംവിധാനം ഒരുക്കുന്നതിൽ പ്രതിഷേധിച്ച്‌ ചൊവ്വാഴ്ച രാവിലെ ഡോളി തൊഴിലാളികൾ നടത്തിയ മിന്നൽ സമരം പിൻവലിച്ചു. ശബരിമല അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ഡോ. അരുൺ എസ്. നായരുടെ നേതൃത്വത്തിൽ...
- Advertisment -

Most Popular

- Advertisement -