Wednesday, July 30, 2025
No menu items!

subscribe-youtube-channel

HomeNewsപതിനേഴുകാരിക്കുനേരെ ലൈംഗികാതിക്രമം...

പതിനേഴുകാരിക്കുനേരെ ലൈംഗികാതിക്രമം : ഒരാൾ പിടിയിൽ

പത്തനംതിട്ട : സ്ഥിരമായി സ്ത്രീകൾക്കും കുട്ടികൾക്കും നേരേ അശ്ലീല പ്രദർശനം നടത്തുകയും, ശല്യമുണ്ടാക്കുകയും ചെയ്യുന്നയാളെ 17കാരിയെ ലൈംഗികാതിക്രമത്തിനിരയാക്കിയ കേസിൽ പന്തളം പോലീസ് അറസ്റ്റ് ചെയ്തു. പന്തളം ചേരിക്കൽ ലക്ഷം വീട് കോളനിയിൽ താമസം ഷാജഹാനാ(48)ണ് പിടിയിലായത്.

ഇന്നലെ രാവിലെ 7 മണിയോടെ പന്തളം ആൾ സൈന്റ്സ് ട്യൂഷൻ സെന്ററിലേക്ക് പോകുമ്പോൾ,  പന്തളം ഗേൾസ് സ്കൂളിന് മുൻവശം എം സി റോഡിന്റെ നടപ്പാതയിൽ വച്ചാണ് പ്രതി കുട്ടിക്ക് നേരേ അതിക്രമം കാട്ടിയത്. അശ്ലീലം പറഞ്ഞുകൊണ്ട് പിന്നാലെ കൂടിയ പ്രതി, കുട്ടിയുടെ ദേഹത്ത് കടന്നുപിടിച്ച് ലൈംഗിക അക്രമത്തിനു വിധേയയാക്കുകയായിരുന്നു. പെൺകുട്ടി ബഹളം കൂട്ടിയപ്പോൾ ഇയാൾ ഓടിപ്പോയി. ഭയന്നുപോയ കുട്ടി, തുടർന്ന് വീട്ടിലെത്തി  വിവരം ധരിപ്പിച്ചു.

വീട്ടുകാർ ഉടനടി പോലീസിൽ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ, കുട്ടിയുടെ മൊഴി രേഖപ്പെടുത്തി പന്തളം പോലീസ് കേസെടുത്തു .എസ് സി പി ഒ ജലജ മൊഴി രേഖപ്പെടുത്തി, എസ് ഐ അനീഷ് എബ്രഹാം  പ്രതിക്കെതിരെ എഫ് ഐ ആർ ചെയ്തു അന്വേഷണം ആരംഭിച്ചു. കോടതിയിലും കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം പ്രാഥമിക നടപടികൾക്ക് ശേഷം പോലീസ് പ്രതിക്ക് വേണ്ടിയുള്ള അന്വേഷണം വ്യാപിപ്പിച്ചു.

ഒളിവിൽ പോകാൻ ശ്രമിച്ച പ്രതിയെ പന്തളം മുട്ടാർ ഭാഗത്ത് നിന്നും പോലീസ് സംഘം  പിടികൂടി. കുറ്റം സമ്മതിച്ച പ്രതിയെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ജലദുരുപയോഗം :  നടപടിയുമായി ജലഅതോറിറ്റി

പത്തനംതിട്ട : വേനല്‍കാല കുടിവെളളദുരുപയോഗം കണ്ടെത്തുന്നതിന് ആന്റി വാട്ടര്‍ തെഫ്റ്റ് സ്‌ക്വാഡിന്റെ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കി. ജലത്തിന്റെ ദുരുപയോഗം ഒഴിവാക്കണമെന്നാണ് മുന്നറിയിപ്പ്.  കുടിവെളളം വാഹനം കഴുകല്‍,  ചെടിനനയ്ക്കല്‍,  പൊതുടാപ്പുകളില്‍ ഹോസിട്ട് പിടിക്കല്‍ തുടങ്ങിയവ ശ്രദ്ധയില്‍പെട്ടാല്‍...

കുടുംബശ്രീ ഭക്ഷ്യമേള വടക്ക്നിക്ക് നാളെ തുടങ്ങും

തിരുവല്ല: കുടുംബശ്രീ ജില്ലാമിഷന്റെയും നബാർഡിൻറെയും സഹകരണത്തോടെ  സംഘടിപ്പിക്കുന്ന ഭക്ഷ്യമേളയും ഉത്പന്നവിപണന മേളയും മാർച്ച് 05 മുതൽ 09 വരെ തിരുവല്ല നഗരസഭാ പ്രൈവറ്റ് ബസ് സ്‌റ്റാൻഡ് ഗ്രൗണ്ടിൽ നടക്കും . ഭക്ഷ്യമേളയുടെ ഉദ്ഘാടനം...
- Advertisment -

Most Popular

- Advertisement -