ആലപ്പുഴ: അറ്റകുറ്റപണികള്‍ക്കായി മേയ് 28 മുതൽ അടച്ചിട്ട മാരാരിക്കുളം- ആലപ്പുഴ റെയിൽവേ സ്റ്റേഷനുകൾക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 63 (ഐസ് ഫാക്ടറി ഗേറ്റ്) തുറക്കുന്നത് ജൂൺ നാല് വൈകിട്ട് ആറ് വരെ നീട്ടിയതായി റെയിൽവേ അറിയിച്ചു. വാഹനങ്ങള്‍ ലെവല്‍ ക്രോസ് നമ്പര്‍ 64 (കല്ലന്‍ ഗേറ്റ്) വഴി പോകണം.