Wednesday, August 12, 2026
No menu items!

subscribe-youtube-channel

HomeNewsKozhikoduമുഴുവന്‍ ക്ഷേത്രങ്ങളെയും...

മുഴുവന്‍ ക്ഷേത്രങ്ങളെയും ഉള്‍ക്കൊള്ളിച്ച് സംസ്ഥാന ദേവസ്വം ബോര്‍ഡ് രൂപീകരിക്കണം:  സ്വാമി ചിദാനന്ദപുരി

കോഴിക്കോട് : സംസ്ഥാനത്തെ മുഴുവന്‍ ക്ഷേത്രങ്ങളെയും ഉള്‍ക്കൊള്ളിച്ച് സംസ്ഥാന ദേവസ്വം ബോര്‍ഡ് രൂപീകരിക്കണമെന്ന് കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി പറഞ്ഞു. കേരള ക്ഷേത്രസംരക്ഷണ സമിതി മാധവ്ജി ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച മാധവ്ജി- കേരളനവോത്ഥാന ചരിത്രത്തിലെ സൂര്യതേജസ്’- സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ക്ഷേത്ര സംരക്ഷണത്തിനും ഹൈന്ദവ നവോത്ഥാനത്തിനും മാധവ്ജി തുടങ്ങിവെച്ച പ്രവര്‍ത്തനങ്ങളുടെ അടുത്തഘട്ടമായി ഇത് നടക്കേണ്ടതുണ്ട്. മാധവ്ജിയുടെ സ്വപ്‌നം പൂര്‍ത്തീകരിക്കാന്‍ ഹൈന്ദവ സംഘടനകള്‍ മുന്നിട്ടിറങ്ങണം. പഞ്ചായത്ത് തലത്തില്‍ എല്ലാ ക്ഷേത്രസമിതികളെയും ഉള്‍ക്കൊള്ളിച്ചുള്ള സമിതി മുതല്‍ സംസ്ഥാനതലം വരെ ജനാധിപത്യപരമായസംഘടനയായിരിക്കണം അത്.

ആദ്ധ്യാത്മിക ആചാര്യന്മാരുടെയും മന്ത്രിമാരുടെയും മറ്റും രക്ഷാകര്‍തൃത്വം സംസ്ഥാനതലത്തില്‍ ഇതിനുണ്ടായിരിക്കണം. മതേതരമെന്ന് അവകാശപ്പെടുന്ന സംസ്ഥാന സര്‍ക്കാര്‍ തുല്യനീതിക്ക് വിരുദ്ധമായി ക്ഷേത്രഭരണം കൈയടക്കിയിരിക്കുകയാണ്. സര്‍ക്കാറിന്റെ പിടിയില്‍ നിന്ന് ക്ഷേത്രങ്ങളെ വിമോചിപ്പിക്കണം. ദേശീയ മാര്‍ഗദര്‍ശക മണ്ഡലം ഇതിനെക്കുറിച്ച് ചര്‍ച്ച ചെയ്തിരുന്നു. അദ്ദേഹം പറഞ്ഞു.

ഹിന്ദുവിരുദ്ധ ശക്തികളില്‍ നിന്ന് ക്ഷേത്രങ്ങള്‍ മോചിപ്പിക്കപ്പെടണം. ക്ഷേത്രസംരക്ഷണത്തിന് പരിപാലകരായും അര്‍ച്ചകന്മാരായും രണ്ട് തലത്തില്‍ കാര്യകര്‍ത്താക്കള്‍ വളര്‍ന്ന് വരണം. മാധവ്ജിയുടെ നേതൃത്വത്തില്‍ പ്രഖ്യാപിക്കപ്പെട്ട പാലിയം വിളമ്പരത്തിന് ഇന്നും ഏറെ പ്രാധാന്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷാ തീയ്യതികൾ പ്രഖ്യാപിച്ചു

തിരുവനന്തപുരം : സംസ്ഥാനത്ത്‌ ഈ അധ്യയന വർഷത്തെ എസ്എസ്എല്‍സി,ഹയർ സെക്കൻഡറി പരീക്ഷകൾ മാര്‍ച്ച് മൂന്നു മുതല്‍ 26 വരെ നടക്കും.  ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷ മാർച്ച് 6 മുതൽ 29...

അയിരൂർ- ചെറുകോൽപുഴ ഹിന്ദുമത പരിഷത്ത് പന്തൽ കാൽനാട്ട്

അയിരൂർ: 114 - മത് അയിരൂർ - ചെറുകോൽപുഴ ഹിന്ദുമത പരിഷത്തിന്റെ പന്തൽ കാൽനാട്ട്  കർമം പമ്പാ മണൽ പുറത്ത് വിദ്യാധിരാജ നഗറിൽ നടന്നു  ഹിന്ദുമത മഹാമണ്ഡലം വൈസ് പ്രസിഡന്റ്‌  അഡ്വ. കെ...
- Advertisment -

Most Popular

- Advertisement -