Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsKottayamസമാധാനത്തിന്റെ ഉയിർത്തെഴുന്നേൽപ്പിനായി...

സമാധാനത്തിന്റെ ഉയിർത്തെഴുന്നേൽപ്പിനായി പ്രാർത്ഥിക്കാം: പരിശുദ്ധ കാതോലിക്കാ ബാവാ

കോട്ടയം: യുദ്ധങ്ങൾ ലോകത്ത് അസമാധാനം വിതയ്ക്കുകയാണെന്നും സമാധാനത്തിന്റെ ഉയിർത്തെഴുന്നേൽപ്പിനായി പ്രാർത്ഥിക്കണമെന്നും മലങ്കരസഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ.

പാമ്പാടി മാർ കുറിയാക്കോസ് ദയറായിൽ ഉയിർപ്പ് പെരുന്നാൾ ശുശ്രൂഷകൾക്ക് മുഖ്യകാർമ്മികത്വം വഹിച്ച് സംസാരിക്കുകായിരുന്നു ബാവാ. യുദ്ധങ്ങളിൽ നിരപരാധികളായ ആയിരക്കണക്കിന് കുഞ്ഞുങ്ങളാണ് കൊല്ലപ്പെടുന്നത്. സമാധാനത്തിലേക്കുള്ള ഉണർവ് ലോകനേതാക്കൾക്ക് ഉണ്ടാകട്ടെയെന്നും സഭാധ്യക്ഷൻ പ്രതികരിച്ചു.

പാമ്പാടി ദയറായിൽ പുലർച്ചെ 2 മണിക്ക് ഈസ്റ്റർ ശുശ്രൂഷകൾ ആരംഭിച്ചു. 2.30ന് പരിശുദ്ധ കാതോലിക്കാ ബാവാ ഉയിർപ്പ് പ്രഖ്യാപനം നടത്തി. 3 മണിക്ക് പ്രഭാതനമസ്ക്കാരവും 4 മണിക്ക് ഉയിർപ്പ് പെരുന്നാൾ ശുശ്രൂഷയും 5ന് വിശുദ്ധ കുർബാനയും നടന്നു. ദയറാ മാനേജർ ഫാ മാത്യു ഏബ്ര​ഹാം, ഫാ.പി.ഐ വർ​ഗീസ് എന്നിവർ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തെരുവുനായ ആക്രമണത്തിൽ വയോധികന് പരിക്ക്

ചെങ്ങന്നൂർ: വെൺമണിയിൽ തെരുവുനായ ആക്രമണത്തിൽ വയോധികന് പരിക്ക്. വെൺമണി കണ്ടങ്കരയിൽ കെ.എസ് ദാനിയേലിനെ (കുഞ്ഞുമോൻ 83) ആണ് തെരുവുനായ ആക്രമണത്തിൽ പരിക്കേറ്റത്. ദാനിയേലിന്റെ മുഖത്തും കാലിലുമാണ് കടിയേററത്. തിങ്കളാഴ്ച രാവിലെ ഏഴുമണിയോടെ ആയിരുന്നു...

ദൃശ്യം 3 തരംഗം; അജയ് ദേവ്ഗണിന് റെക്കോർഡ് തുടക്കം

മുംബൈ: അജയ് ദേവ്ഗൺ നായകനായ ഹിന്ദി ചിത്രം ‘ദൃശ്യം 3 ദി കൺക്ലൂഷൻ’ ബോക്‌സ് ഓഫീസിൽ വൻ മുന്നേറ്റം തുടരുന്നു. ദൃശ്യം ഫ്രാഞ്ചൈസിയിലെ മൂന്നാം അധ്യായത്തിന് റിലീസ് ദിനത്തിൽ തന്നെ മികച്ച പ്രേക്ഷക...
- Advertisment -

Most Popular

- Advertisement -