Thursday, October 22, 2026
No menu items!

subscribe-youtube-channel

HomeFeaturedCinemaനയൻതാരയുടെ മൂക്കുത്തി...

നയൻതാരയുടെ മൂക്കുത്തി അമ്മന്‍ 2- മഹാശക്തി’യുടെ ട്രെയിലർ പുറത്ത്

കൊച്ചി: സുന്ദർ സി യുടെ സംവിധാനത്തിൽ നയൻതാര കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘മൂക്കുത്തി അമ്മന്‍ 2- മഹാശക്തി’യുടെ ട്രെയിലർ റിലീസ് ചെയ്തു. സമകാലീന സംഭവങ്ങളും പൂർവ്വകാലങ്ങളും ഉൾപ്പെടുത്തിയുള്ളതാകും സിനിമയെന്നാണ് ട്രെയിലർ നൽകുന്ന സൂചന. മൂക്കുത്തി അമ്മനായും പൊലീസ് ഉദ്യോ​ഗസ്ഥയായും നയൻതാര ചിത്രത്തിൽ എത്തുന്നുണ്ട്.

അമ്മ വേഷത്തിൽ ഉർവശിയും ഉണ്ട്. സുന്ദര്‍ സി. സംവിധാനം ചെയ്യുന്ന ചിത്രം നവംബർ 6ന് തിയറ്ററുകളിൽ എത്തും. ദീപാവലി റിലീസായാണ് ചിത്രം തിയറ്ററിൽ എത്തുക. ചിത്രത്തിന്റെ ട്രൈലർ രണ്ടു മില്യൺ കാഴ്ചക്കാർ കഴിഞ്ഞ് സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗ് ലിസ്റ്റിൽ തുടരുകയാണ്.

ചിത്രത്തിന്റേതായി നേരത്തെ പുറത്തിറങ്ങിയ ടീസർ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ലോകമെമ്പാടുമുള്ള പ്രേക്ഷകരെ ആകര്‍ഷിച്ച മൂക്കുത്തി അമ്മന്റെ ആദ്യഭാഗത്തിനു ശേഷം ഭക്തി, നര്‍മം, സാമൂഹികപ്രസക്തി എന്നിവ സംയോജിപ്പിച്ചാണ് രണ്ടാം ഭാഗം മഹാശക്തി റിലീസിന് ഒരുങ്ങുന്നത്.

നയൻതാര, ദുനിയ വിജയ്, റെജീന കാസാൻഡ്ര, ഉർവശി, യോഗി ബാബു, മൈന നന്ദിനി, ഗരുഡ റാം, അഭിനയ, ശ്രുതി എസ്., സിംഗപുലി അണ്ണാവി, വി.ആർ. സ്വാമിനാഥൻ, ശിവകുമാർ എസ്സ് , സുനിൽ വർമ്മ ഇൻഡുകുരി, വർഷിണി വെങ്കട്ട്, പാല കരുപ്പയ്യ, ആനന്ദ അധിഷ്ട ലക്ഷ്മി, നിതിൻ സത്യ, ഡെബ്ലിന ചാക്കി എന്നിവരാണ് മഹാശക്തിയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കാറിൽ ടോറസ് ഉരസിയ സംഭവം: ഡ്രൈവറെ ആക്രമിച്ച രണ്ട് യുവാക്കൾക്കെതിരെ പോലീസ് കേസ് എടുത്തു

തിരുവല്ല: കാറിൽ ടോറസ് ലോറി ഉരസി എന്ന് ആരോപിച്ച് ഡ്രൈവറെ ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ രണ്ട് യുവാക്കൾക്കെതിരെ തിരുവല്ല പോലീസ് കേസ് എടുത്തു. ടോറസ് ഡ്രൈവർ ദേവഗിരി സ്വദേശിയെ മർദ്ദിച്ച സംഭവത്തിലാണ് കേസ്...

അതിദാരിദ്ര്യ മുക്ത സംസ്ഥാനമായി കേരളത്തെ നവംബർ 1 ന് മുഖ്യമന്ത്രി പ്രഖ്യാപിക്കും

തിരുവനന്തപുരം : കേരളത്തെ അതിദാരിദ്ര്യ മുക്ത സംസ്ഥാനമായി നവംബർ ഒന്നിന് വൈകിട്ട് അഞ്ച് മണിക്ക് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിക്കുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി...
- Advertisment -

Most Popular

- Advertisement -