Saturday, December 13, 2025
No menu items!

subscribe-youtube-channel

HomeNewsകെജിഎഫിൽ വീണ്ടും...

കെജിഎഫിൽ വീണ്ടും സ്വർണ ഖനനം : കേന്ദ്രപദ്ധതിക്ക് അം​ഗീകാരം

ബെംഗളൂരു : കർണാടകയിലെ കോലാർ ഗോൾഡ് ഫീൽഡിൽ (കെജിഎഫ്) സ്വർണഖനനം പുനരാരംഭിക്കാനുള്ള കേന്ദ്രസർക്കാർ പദ്ധതിക്ക് കർണാടക സർക്കാർ അം​ഗീകാരം നൽകി. കെജിഎഫിൽ നിലവിലുള്ള 13 സ്വർണഖനികളിൽനിന്ന് ഖനനം ചെയ്ത് എടുത്ത കൂറ്റൻ മൺകൂനകളിൽനിന്ന് സ്വർണം വേർതിരിക്കാനാണ് പദ്ധതി.

2001 ലാണ് സ്വർണഖനനം ഭാരത് ഗോൾഡ് മൈൻസ് അവസാനിപ്പിച്ചത്.1,003.4 ഏക്കർ ഭൂമിയിലുള്ള 13 ഖനികളിലായി 3.3 കോടി ടൺ മണ്ണാണുള്ളത്.സയനൈഡ് ചേർത്ത് സ്വർണം വേർതിരിച്ച ശേഷം ബാക്കി വന്ന മണ്ണാണിത്. ഒരു ടൺ മണ്ണിൽനിന്ന് ഒരുഗ്രാം സ്വർണം വേർതിരിച്ചെടുക്കാമെന്ന് കണ്ടെത്തിയിട്ടുണ്ട്. ആധുനിക സാങ്കേതികവിദ്യ ഇതിനായി ഉപയോഗപ്പെടുത്തും.പ്രദേശത്തെ ഒട്ടേറെപ്പേർക്ക് ഇതിലൂടെ തൊഴിൽ ലഭിക്കുമെന്നും പ്രതീക്ഷിക്കുന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സ്ഥാനാർഥികളുടെ പശ്ചാലത്തമറിയാം : കെ.വൈ.സി. ആപ്പിലൂടെ

കോട്ടയം: തെരഞ്ഞെടുപ്പു കമ്മിഷൻ പുറത്തിറക്കിയ മൊബൈൽ ആപ്പിലൂടെ സ്ഥാനാർഥികളുടെ ക്രിമിനൽ പശ്ചാലത്തമടക്കമുളള വിശദാംശങ്ങൾ അറിയാം.നോ യുവർ കാൻഡിഡേറ്റ്- കെ.വൈ.സി. എന്ന പേരിൽ പുറത്തിറക്കിയ ആപ്പിലൂടെയാണ് സൗകര്യമൊരുക്കിയിട്ടുള്ളത്.സ്ഥാനാർഥികൾക്കെതിരേ ഏതെങ്കിലും ക്രിമിനൽ കേസ് ഫയൽ ചെയ്തിട്ടുണ്ടെങ്കിൽ...

സംസ്ഥാനത്ത് റേഷൻ കടകളൊന്നും പൂട്ടില്ല : മന്ത്രി ജി.ആർ. അനിൽ

തിരുവനന്തപുരം : സംസ്ഥാനത്ത് റേഷൻ കടകളൊന്നും അടച്ചുപൂട്ടില്ലെന്നും ഇത് സംബന്ധിച്ച് വന്നിട്ടുള്ള വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ. വ്യാപാരി സംഘടനാ പ്രതിനിധികളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. റേഷൻ വ്യാപാരികൾ നേരിടുന്ന...
- Advertisment -

Most Popular

- Advertisement -