Wednesday, July 30, 2025
No menu items!

subscribe-youtube-channel

HomeNewsപത്തനംതിട്ട- മലനട:...

പത്തനംതിട്ട- മലനട: കെ എസ് ആർ ടി സി സർവീസ് ആരംഭിച്ചു

പത്തനംതിട്ട: പത്തനംതിട്ടയിൽ നിന്ന്  കൊല്ലം ജില്ലയിലെ മലനടയിലേക്ക് കെ എസ് ആർ ടി സി  ഓർഡിനറി സർവീസിന് തുടങ്ങി. പത്തനംതിട്ടയിൽ നിന്ന് ദിവസവും പകൽ 3.10-നാണ് മലനടയിലേക്ക് സർവീസ്. അടൂർ, മലനട വഴി കരുനാഗപ്പള്ളിയിൽ 5.25-ന് എത്തും. കരുനാഗപ്പള്ളിയിൽനിന്ന് വൈകീട്ട് 5.40-ന് തിരിച്ച് മലനട, അടൂർ വഴി രാത്രി 7.55-ന് പത്തനംതിട്ടയിലെത്തും. രാത്രി ഒമ്പതിനാണ് മലനടയിലേക്ക് പോകുന്നത്. 10.45-ന് മലനടയിലെത്തും.

അടുത്ത ദിവസം  രാവിലെ 5.50-ന് മലനടയിൽ നിന്ന് തുടങ്ങുന്ന സർവീസ് കരുനാഗപ്പള്ളിയിൽ 6.40-ന് എത്തും. 7.20-ന് അവിടെനിന്ന് ചക്കുവള്ളി, മലനട, അടൂർ വഴി പത്തനംതിട്ടയിലേക്ക്. 9.40-ന് പത്തനംതിട്ടയിൽ. തുടർന്ന് 11.40-നും 1.25-നും മലയാലപ്പുഴ വഴി തലച്ചിറയിലേക്ക് സർവീസ് നടത്തും. തലച്ചിറയിൽനിന്ന് 12.30-നും 2.10-നും പത്തനംതിട്ടയിലേക്ക് സർവീസ് വരുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മലപ്പുറത്ത് വിവാഹദിവസം രാവിലെ വരൻ ജീവനൊടുക്കി

മലപ്പുറം : മലപ്പുറത്ത് വിവാഹദിവസം രാവിലെ വരനെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി.കരിപ്പൂർ കുമ്മിണിപ്പറമ്പ് സ്വദേശി ജിബിൻ (30) ആണ് മരിച്ചത്. രാവിലെ 7.30-ന് ശുചിമുറിയിൽ കൈഞരമ്പ് മുറിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മഞ്ചേരി...

സംയുക്ത ഇടതുപക്ഷ ട്രേഡ് യൂണിയൻ സമ്മേളനം

ചെങ്ങന്നൂർ: എൽഡിഎഫ് സ്ഥാനാർത്ഥി അരുൺ കുമാറിൻ്റെ  വിജയത്തിനായുള്ള പ്രവർത്തനങ്ങൾ തീരുമാനിക്കുന്നതിനുള്ള ചെങ്ങന്നൂർ നിയോജകമണ്ഡലം സംയുക്ത ഇടതുപക്ഷ ട്രേഡ് യൂണിയൻ സമ്മേളനം പുലിയൂർ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്നു. എഐടിയുസി സംസ്ഥാന പ്രസിഡണ്ട് ടി ജെ....
- Advertisment -

Most Popular

- Advertisement -