Tuesday, March 4, 2025
No menu items!

subscribe-youtube-channel

HomeNewsതിരുവല്ല ഡിവൈഎസ്പി...

തിരുവല്ല ഡിവൈഎസ്പി ഉൾപ്പെടെ ജില്ലയിൽ നിന്ന് 6 പേർക്ക് മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ

പത്തനംതിട്ട: മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് ജില്ലയിൽ നിന്ന് 6 പേർ അർഹരായി. തിരുവല്ല ഡി വൈ എസ് പി എസ് . അഷാദ്, ജില്ലാ പോലീസ് ലീഗൽ സെൽ ഗ്രേഡ് സബ് ഇൻസ്പെക്ടർ എം അജികുമാർ, പത്തനംതിട്ട ഡി എച്ച് ക്യൂ റിസർവ് സബ് ഇൻസ്‌പെക്ടർ  ആർ ദീപ്തികുമാർ, പോലീസ് സബ് ഇൻസ്‌പെക്ടർ വി ടി ലഞ്ചുലാൽ, ഗ്രേഡ് എ എസ് ഐ ഷിബു എസ് രാജ്, സീനിയർ സിവിൽ പോലീസ് ഓഫീസർ എസ്. ഹരികൃഷ്ണൻ എന്നിവരാണ് ജില്ലയിൽ നിന്നും മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് അർഹരായവർ.

തിരുവല്ല ഡി വൈ എസ് പി എസ് അഷാദ് 2003 മേയിൽ  സബ് ഇൻസ്പെക്ടറായി പോലീസ് സർവീസിൽ പ്രവേശിച്ചു. 2020 ൽ ഡി വൈ എസ് പി ആയി, എറണാകുളം വിജിലൻസ്, പത്തനംതിട്ട ഇൻറലിജൻസ് എന്നിവിടങ്ങളിൽ ജോലി ചെയ്തിരുന്നു. ചെങ്ങന്നൂർ സ്വദേശിയാണ്.

ജില്ലാ പോലീസ് ആസ്ഥാനത്ത് പോലീസ് ലീഗൽസെൽ ഗ്രേഡ് സബ് ഇൻസ്പെക്ടറാണ് എം അജികുമാർ. ശാസ്താംകോട്ട മുതുപിലാക്കാട് സ്വദേശിയാണ്.

പത്തനംതിട്ട ഡി എച്ച് ക്യൂ റിസർവ് സബ്ഇൻസ്‌പെക്ടറാണ് ആയ ആർ ദീപ്തികുമാർ കൊല്ലം നെടിയവിള സ്വദേശിയാണ്.

പത്തനംതിട്ട പെരുനാട് പോലീസ് സ്റ്റേഷനിൽ  സബ് ഇൻസ്‌പെക്ടറായിരുന്ന വി ടി ലഞ്ചുലാൽ ഇപ്പോൾ തിരുവനന്തപുരം മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനിലാണ് ജോലി ചെയ്യുന്നത്.തിരുവനന്തപുരം വെങാനൂർ സ്വദേശിയാണ്.

കോയിപ്രം പോലീസ് സ്റ്റേഷനിൽ ഗ്രേഡ് എ എസ് ഐ ആണ് ഷിബു എസ് രാജ്, പുല്ലാട് സ്വദേശിയാണ്.

പത്തനംതിട്ട ഡി വൈ എസ് പി ഓഫീസിൽ  ജോലി ചെയ്യുന്ന സീനിയർ സിവിൽ പോലീസ് ഓഫീസറാണ് ഹരികൃഷ്ണൻ. കലഞ്ഞൂർ സ്വദേശിയാണ്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കനത്ത മഴ : വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

പത്തനംതിട്ട : മഴ കനക്കുന്ന സാഹചര്യത്തിൽ പത്തനംതിട്ട, വയനാട് ജില്ലകളിലും കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി, മീനച്ചിൽ താലൂക്കുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചു. അങ്കണവാടി, ട്യൂഷൻ സെന്റർ, സ്കൂൾ, പ്രഫഷനൽ‌...

ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് 33 പേർക്ക് പരുക്ക്

അടൂർ:  കടമ്പനാട് കല്ലുകുഴി ജംഗ്ഷന് സമീപം വിനോദയാത്രയ്ക്കു പോയ ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് 33 പേർക്ക് പരുക്ക്. ബസിലുണ്ടായിരുന്ന പത്ത് മാസം പ്രായമായ കുഞ്ഞ് പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കൊല്ലം ഫാത്തിമ...
- Advertisment -

Most Popular

- Advertisement -