Tuesday, September 1, 2026
No menu items!

subscribe-youtube-channel

Homeദൃശ്യം മൂന്നാം...

ദൃശ്യം മൂന്നാം ഭാഗം : സർപ്രൈസുകളിലേക്ക് സൂചന നൽകി ആശിർവാദ് സിനിമാസ് 

കൊച്ചി: ദൃശ്യം മൂന്നാം ഭാഗത്തിൽ  ഒളിപ്പിച്ചു വച്ച സർപ്രൈസുകൾക്ക് സൂചന നൽകി ആശിർവാദ് സിനിമാസ്. ആറുഭാഷാ സിനിമാപ്രേമികളും കാത്തിരിക്കുന്ന മലയാള ചിത്രം കൂടിയാണ് ദൃശ്യം 3. മോഹന്‍ലാലിന്‍റെ പിറന്നാള്‍ ദിനമായ മെയ് 21 ന് ചിത്രം ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ എത്താനൊരുങ്ങുകയാണ് സംഘാടകർ. രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പായിരുന്നു ചിത്രത്തിന്‍റെ മോഹന്‍ലാല്‍ അടക്കമുള്ളവര്‍ പങ്കെടുത്ത ട്രെയ്‍ലര്‍ ലോഞ്ച്.

മെയ് 21 ന് മലയാളം പതിപ്പ് മാത്രമല്ല തിയറ്ററുകളില്‍ എത്തുക എന്നതാണ് മറ്റൊരു പ്രധാനം. ചിത്രത്തിന്‍റെ തമിഴ്, തെലുങ്ക് പതിപ്പുകളും അന്നേ ദിവസം തിയറ്ററുകളില്‍ എത്തും. ദൃശ്യം ആദ്യ രണ്ട് ഭാഗങ്ങള്‍ക്കും ഇല്ലാതിരുന്ന സാധ്യതയാണ് ഇപ്പോഴുള്ളത്. ദൃശ്യം 2 മലയാളം ഒറിജിനല്‍ ആദ്യമായി തിയറ്ററുകളിലെത്തിയത് ഈ വര്‍ഷം ഏപ്രില്‍ 10 ന് ആയിരുന്നു.

2021 ല്‍ ആദ്യമായി ചിത്രം പ്രേക്ഷകരിലേക്ക് എത്തിയത് ഡയറക്റ്റ് ഒടിടി റിലീസ് ആയി ആമസോണ്‍ പ്രൈം വീഡിയോയിലൂടെ ആയിരുന്നു. ദൃശ്യം 3 ന്‍റെ തമിഴ്, തെലുങ്ക് ട്രെയ്‍ലറുകള്‍ പുറത്തുവിട്ടുകൊണ്ടാണ് ആശിര്‍വാദ് സിനിമാസ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. മോഹന്‍ലാല്‍ തന്നെയാണ് ട്രെയ്‍ലറിന് ഡബ്ബ് ചെയ്തിരിക്കുന്നതും.

അതേസമയം ചിത്രത്തിന്‍റെ കേരളത്തിലെ അഡ്വാന്‍സ് ബുക്കിംഗ് ഇന്നലെ ആരംഭിച്ചിരുന്നു. ലിമിറ്റഡ് ഷോ കൗണ്ടുമായി ആരംഭിച്ച ബുക്കിംഗിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ചില വിദേശമ മാര്‍ക്കറ്റുകളില്‍ അതിന് മുന്‍പ് തന്നെ ബുക്കിംഗ് ആരംഭിച്ചിരുന്നു. ചിത്രത്തിന്‍റെ വന്‍ വിപണിമൂല്യം മുന്നില്‍ കണ്ട് ബോളിവുഡിലെ വമ്പന്‍ സ്റ്റുഡിയോകളും ആശിര്‍വാദ് സിനിമാസിനൊപ്പം മലയാളം ദൃശ്യം 3 ന്‍റെ ഭാഗമാവുന്നുണ്ട്.

ദൃശ്യം 3 ഹിന്ദി പതിപ്പിന്‍റെ നിര്‍മ്മാതാക്കളായ പനോരമ സ്റ്റുഡിയോസ് ദൃശ്യം 3 മലയാളം ഒറിജിനലിന്‍റെ ആഗോള തിയട്രിക്കല്‍, ഡിജിറ്റല്‍ റൈറ്റുകള്‍ വാങ്ങിയതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ചക്കുളത്തുകാവിൽ സപ്താഹ യജ്ഞം സമാപിച്ചു: മണിരഥ സമർപ്പണം നടന്നു

എടത്വ: ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിൽ പന്ത്രണ്ടു നോയമ്പ് മഹോത്സത്തോടനുബന്ധിച്ച് നടന്നുവന്ന സപ്താഹ യജ്ഞ്ഞം സമാപിച്ചു. ചക്കുളത്തമ്മ ഭക്തനായ തോമസ് സ്റ്റിഫൻ വഴിപാടായി നൽകിയ മണിരഥ സമർപ്പണം നടന്നു. ശില്പസൗന്ദര്യത്തോടെ അതിമനോഹരമായി പണികഴിപ്പിച്ച ഈരഥം...

അയ്യപ്പഭക്തരെ അനൗൺസ്മെൻ്റിലൂടെ വരവേൽക്കാൻ: സന്നിധാനത്ത് എത്താനുള്ള തിടുക്കത്തിലാണ് ഗോപാലകൃഷ്ണൻനായർ എന്ന ഗുരു സ്വാമി

കോഴഞ്ചേരി :  ശബരിമല തീർഥാടനത്തിന് ദിവസങ്ങൾമാത്രം ശേഷിക്കേ സന്നിധാനത്തെത്താനുള്ള തിടുക്കത്തിലാണ് മുരിക്കേത്ത് ഗോപാലകൃഷ്ണൻനായർ എന്ന ഗുരു സ്വാമി. തുടർച്ചയായ 25 ആം വർഷവും ശബരിമലയിൽ അയ്യപ്പഭക്തരെ അനൗൺസ്മെൻ്റിലൂടെ വരവേൽക്കാനായുള്ള കാത്തിരിപ്പിലാണ് ഇദ്ദേഹം. കഴിഞ്ഞ 24...
- Advertisment -

Most Popular

- Advertisement -